കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി ആരുടേയും വിജയമോ പരാജയമോ അല്ല:, മുൻഗണന സൌഹാർദ്ദം നിലനിർത്തുന്നതിനാവണണമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിധി ആരുടേയും വിജയമോ പരാജയമോ അല്ല. പൌരന്മാരുടെ മുൻഗണന രാജ്യത്തിന്റെ സൌഹാർദ്ദം നിലനിർത്തുന്നതിനായിരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് മോദിയുടെ ട്വീറ്റ്.
ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ തർക്ക കേസിൽ ചരിത്ര വിധി പ്രസ്താവിക്കുന്നത് കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

 അയോധ്യ കേസിലെ വിധി: അപ്രതീക്ഷിത തീരുമാനം!! ഉത്തർപ്രദേശിൽ എസ്പിമാർക്ക് ജാഗ്രതാ നിർദേശം.. അയോധ്യ കേസിലെ വിധി: അപ്രതീക്ഷിത തീരുമാനം!! ഉത്തർപ്രദേശിൽ എസ്പിമാർക്ക് ജാഗ്രതാ നിർദേശം..

ദശാബ്ദങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ശനിയാഴ്ച രാവിലെ 10.30നാണ് വിധി പ്രസ്താവം. വിധി പ്രസ്താവിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശമാണുള്ളത്. കർണാടകത്തിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

narendra-modi1-1

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ അർധരാത്രി 12 മണി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പൌരന്മാരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി നിരീക്ഷിച്ച് വരികയാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമസമാധാന നില കണക്കിലെടുത്ത് കർണാടകത്തിൽ ശനിയാഴ്ച മദ്യ ശാലകൾ പൂർണ്ണമായി അടച്ചിട്ടും.

English summary
Ayodhya Verdict Live Updates in Malayalam-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X