കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി സുപ്രീമാണ്.... പക്ഷേ തെറ്റ് പറ്റാത്തതല്ല, അയോധ്യ വിധിയില്‍ പ്രതികരിച്ച് ഒവൈസി

Google Oneindia Malayalam News

ദില്ലി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. വിധി മികച്ചത് പക്ഷേ തെറ്റില്ലാത്തതല്ലെന്ന് ഒവൈസി ട്വീറ്റ് ചെയ്തു. സുപ്രീ ബട്ട് നോട്ട് ഇന്‍ഫാലിബിള്‍ എന്ന പുസ്തകത്തിന്റെ കവര്‍ ട്വീറ്റ് ചെയ്താണ് ഒവൈസി വിധിയില്‍ പ്രതികരിച്ചത്. നേരത്തെ അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ ട്വീറ്റ് അദ്ദേഹം റിട്വീറ്റ് ചെയ്തിരുന്നു. അതേസമയം സുപ്രീം കോടതി വിധിയില്‍ ഒവൈസി അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെ രാജ്യത്ത് വിവേചനമുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. മുസ്ലീങ്ങള്‍ ദരിദ്രരാണ്. പക്ഷേ അല്ലാഹുവിന് ഒരു ഭൂമി വാങ്ങാന്‍ മാത്രം ശേഷിയില്ലാത്തവരല്ല ഞങ്ങള്‍. കോടതിയില്‍ വിധിയിലൂടെ ലഭിച്ച ഭൂമി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

1

അയോധ്യ വിധി ഞങ്ങളുടെ പ്രതീക്ഷയ്ക്ക് എതിരാണ്. ഞങ്ങളുടെ വാദം തെലിയിക്കാന്‍ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഞങ്ങളുടെ ലീഗല്‍ കമ്മിറ്റി ഇക്കാര്യം പുന:പ്പരിശോധിക്കും. തകര്‍ന്ന പള്ളി പുന:സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും ആത്മാര്‍ത്ഥമായിട്ടാണ് നിര്‍വഹിച്ചതെന്നും വ്യക്തി നിയമ ബോര്‍ഡിന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം തര്‍ക്ക ഭൂമി ഹിന്ദു കക്ഷികള്‍ക്കാണ് കോടതി നല്‍കിയത്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ പള്ളി പണിയണമെന്നാണ് നിര്‍ദേശം.

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റീജ്യണല്‍ ഡയറക്ടറായ കെകെ മുഹമ്മദും അയോധ്യ വിധിയില്‍ പ്രതികരിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെയും ചരിത്രപരമായ തെളിവുകളും പരിഗണിച്ചാണ് അയോധ്യയില്‍ വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിധി പ്രസ്താവിച്ചത്. അവിടെ വീണ്ടും നമ്മള്‍ ഒരു ക്ഷേത്രം പണിയാന്‍ പോവുകയാണെന്നും കെകെ മുഹമ്മദ് പറഞ്ഞു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അതേസമയം കേസില്‍ പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരി വിധിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നത്തിന് അവസാനമായതാണ് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും അന്‍സാരി പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത് നിന്ന് കോടതി വിധിയെ എതിര്‍ക്കില്ല. തീരുമാനത്തെ ബഹുമാനിക്കുന്നു. ഇനി എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

 അയോധ്യ വിധിയില്‍ ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ല.... വീണ്ടും ശിവസേന, ഉദ്ധവിന്റെ മറുപടി ഇങ്ങനെ അയോധ്യ വിധിയില്‍ ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ല.... വീണ്ടും ശിവസേന, ഉദ്ധവിന്റെ മറുപടി ഇങ്ങനെ

English summary
ayodhya verdict owaisi says supreme but not infallible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X