കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി ആരുടെയും ജയമോ പരാജയമോ അല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: അയോധ്യക്കേസിലെ നിർണായക വിധിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതി വിധി ആരുടെയും ജയമോ പരാജയമോ ആയി കണക്കാക്കേണ്ടതില്ല. വിശ്വാസം എന്തായാലും രാജ്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. രാമഭക്തിയോ, റഹീം ഭക്തിയോ അല്ല രാഷ്ട്രഭക്തിയാണ് നാം ശക്തിപ്പെടുത്തേണ്ടത്. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. എല്ലാവരും സുപ്രീം കോടതി വിധി അംഗീകരിക്കുകയും സമാധാനവും സാഹോദര്യവും പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അയോധ്യ വിധി: 1992 ല്‍ പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് കോടതിഅയോധ്യ വിധി: 1992 ല്‍ പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് കോടതി

സുപ്രീം കോടതി വിധി നിയമവ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇരുഭാഗത്തിനും അവരവരുടെ വാദങ്ങൾ ഉന്നയിക്കാൻ കോടതി സമയം അനുവദിച്ചിരുന്നു. നീതി ക്ഷേത്രം പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് രമ്യമായി പരിഹരിച്ചുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

modi

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

സുപ്രീ കോടതി സുപ്രധാനമായ അയോധ്യ കേസിൽ വിധി പ്രസ്താവിക്കുമ്പോൾ ഗുരുദാസ്പൂരിലെ ബാബാ നാനക്ക് ദുരുദ്വാരയിലായിരുന്നു പ്രധാനമന്ത്രി. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ ഹിന്ദുക്കൾക്ക് അനുമതി നൽകുന്നതാണ് സുപ്രീം കോടതിയുടെ വിധി. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും

തർക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് 3 മാസത്തിനകം ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് രൂപം നൽകണമെന്നാണ് കോടതി നിർദ്ദേശം. കോടതി വിധി ബഹുമാനിക്കുന്നുവെന്നും എന്നാൽ തൃപ്തിയില്ലെന്നുമാണ് സുന്നി വഫഖ് ബോർഡ് പ്രതികരിച്ചത്. കേസിൽ തുടർ നടപടികൾ ആലോചിക്കുമെന്നും മുസ്ലിം സംഘടനകൾ വ്യക്തമാക്കി.

English summary
Ayodhya verdict:Prime minister reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X