കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ വലിയ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ്

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് വീണ്ടും പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍. അയോധ്യയില്‍ 'വലിയ ക്ഷേത്രം' നിർമിക്കപ്പെടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നാണ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 'സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. അയോധ്യയിൽ വലിയ ക്ഷേത്രം ഉണ്ടായിക്കാണാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കേസ് കൊടുക്കെടാ കേസ്.. അല്ലെങ്കില്‍ ബിജെപി തെറ്റ് സമ്മതിച്ച് രാജ്യത്തോട് മാപ്പ് പറയട്ടെ: എംബി രാജേഷ്കേസ് കൊടുക്കെടാ കേസ്.. അല്ലെങ്കില്‍ ബിജെപി തെറ്റ് സമ്മതിച്ച് രാജ്യത്തോട് മാപ്പ് പറയട്ടെ: എംബി രാജേഷ്

സുപ്രീംകോടതിയുടെ തീരുമാനത്തെ സന്തോഷത്തോടെ നാം ബഹുമാനിക്കണം. വിഷയത്തില്‍ രാഷ്ട്രീയ കളിക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ലോകം മുന്നോട്ട് പോവുകയാണ്. അയോധ്യയെ രാഷ്ട്രീയ കളിക്ക് ഉപയോഗിക്കുന്നവര്‍ അത് ആര്‍ക്കും ഗുണ് ചെയ്യില്ലെന്ന് മനസ്സിലാക്കണമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

 zras

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ ഖ്യാതി ഏതെങ്കിലും വ്യക്തിക്കോ പാർട്ടിക്കോ സമുദായത്തിനോ അല്ലെന്നും കോടതിവിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസ് തീരുമാനമെടുത്തതെന്നുമാണ് വിധി വന്നതിന് പിന്നാലെ സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞത്.

എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശരദ് പവാര്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ഉദ്ധവ് താക്കറെഎംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശരദ് പവാര്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ഉദ്ധവ് താക്കറെ

English summary
Ayodhya verdict; sachin pilot says congress wants grand temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X