കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴുതടച്ച കോട്ടയായി അയോധ്യ! സുരക്ഷയ്ക്ക് വൻ സേനാ വിന്യാസം, ആകാശ നിരീക്ഷണവും

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്ന അയോധ്യ കേസിന്റെ വിധി കേള്‍ക്കാന്‍ രാജ്യം തയ്യാറെടുത്ത് കഴിഞ്ഞു. വിധിക്ക് ശേഷമുളള സാഹചര്യം നേരിടാന്‍ കനത്ത സുരക്ഷയാണ് അയോധ്യയില്‍ അടക്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിൽ ഡിസംബർ 10 വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. തര്‍ക്ക ഭൂമി പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കോ നാട്ടുകാര്‍ക്കോ പ്രവേശനം ഇല്ല.

12000 പോലീസുകാരെയാണ് തര്‍ക്ക പ്രദേശത്ത് മാത്രമായി വിന്യസിച്ചിരിക്കുകയാണ്. അയോധ്യ നഗരത്തില്‍ 5000 സിആർപിഎഫ് ഭടന്മാരും നേരത്തെ തന്നെ സുരക്ഷാ ചുമതലയിലുണ്ട്. മാത്രമല്ല 20,000 പേരുടെ അധിക സുരക്ഷയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1600 ഗ്രാമങ്ങളില്‍ നിന്നുളള 16000 ആളുകളെ പോലീസ് സുരക്ഷാ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. വിധിക്ക് ശേഷം നാട്ടുകാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് അവര്‍ക്കിടയില്‍ തന്നെ ഇടപെട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

ayodhya

ക്രിമിനല്‍ സ്വഭാവമുളള ആളുകളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. 20 വിദ്യാലയങ്ങള്‍ കരുതല്‍ ജയിലുകളാക്കി മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തിൽ ആകാശ നിരീക്ഷണവും അയോധ്യയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിധി എന്തായാലും സംയമനത്തോടെ നേരിടണം എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ഉത്തര്‍ പ്രദേശ്- നേപ്പാള്‍ അതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കൃത്യമായ രേഖകള്‍ ഇല്ലാതെ ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിധിയുടെ പശ്ചാത്തലത്തിൽ ദില്ലി, അലിഗഡ്, കര്‍ണാടക എന്നിവിടങ്ങളിലും ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തിരിക്കുകയാണ്. രാവിലെ 6 മുതല്‍ രാജസ്ഥാനിലെ ഭാരത് പൂരിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

English summary
Ayodhya Verdict: Security tightened in Ayodhya and Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X