• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യയിൽ നിരോധനാജ്ഞ നീട്ടും; ഇനി നിർണ്ണായക ഘട്ടം, സുരക്ഷ വീണ്ടും കൂട്ടും!

ലഖ്നൗ: അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ നിരോധനാജ്ഞ നീട്ടാൻ തീരുമനം. കൂടുതൽ സുരക്ഷയും ഒരുക്കും. കാർത്തിക പൂർണ്ണിമ പ്രമാണിച്ച് നാളെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പോലീസ് മേധാവി ആശിഷ് തിവാരി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാൽ വരും നാളുകൾ ഏറെ നിർണ്ണായകമാണെന്നാണ് വിലയിരുത്തൽ.

കൂടുതൽ വിശ്വാസികളെത്തും

കൂടുതൽ വിശ്വാസികളെത്തും

കൂടുതൽ വിശ്വാസികൾ അയോധ്യയിൽ എത്തുകയും തമ്പടികക്കുകയും ചെയ്യുന്നു സമയത്താണ് അയോധ്യ കേസിൽ വിധി വന്നിരിക്കുന്നത്. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ ചൊവ്വാഴ്ച നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. അതുകൊണ്ട് തന്നെ കൂടുതൽ സേനയെ വിലയിരുത്തും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തിൽ കഴിഞ്ഞ വർഷം എട്ട് ലക്ഷം പേർ പങ്കെടുത്തതായാണ് പോലീസിന്റെ കണക്ക്.

രാമക്ഷേത്ര നിർമ്മാണം ധ്രുതഗതിയിൽ

രാമക്ഷേത്ര നിർമ്മാണം ധ്രുതഗതിയിൽ

വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു. അതേസമയം രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. വരുന്ന മകരസംക്രാന്തി ദിവസം (2020 ജനുവരി 15-ഓടെ) ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് വിഎച്ച്പി നേതാവ് ശരത് വർമ്മ വ്യക്തമാക്കിയിരിക്കുന്നത്.

സോമനാഥക്ഷേത്രത്തിന്റെ മാതൃക

സോമനാഥക്ഷേത്രത്തിന്റെ മാതൃക

സോമനാഥക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. സര്‍ക്കാരിനും സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടാവണം. വിഎച്ച്പി തയ്യാറാക്കിയ ശിലകള്‍ തന്നെ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ആദ്യനില പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

65 ശതമാനം ജോലികളും കഴിഞ്ഞു

65 ശതമാനം ജോലികളും കഴിഞ്ഞു

ശിലകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ 65 ശതമാനം ജോലികളും നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ ആവശ്യമുണ്ടെങ്കില്‍ രാജസ്ഥാനില്‍നിന്നും ഗുജറാത്തിൽ നിന്നും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിലാണ് അവകാശവാദ തർക്കങ്ങൾ ഉണ്ടായത്. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവർ ആവശ്യമുന്നയിച്ചത്. എന്നാൽ വിധിയിൽ ഹിന്ദുക്കൾക്ക് സ്ഥലം വിട്ടു നൽകണമെന്നാണ് നിർദേശം. ക്ഷേത്രം പണിയുന്നത് ഒരു ട്രസ്റ്റിന്റെ കീഴിലായിരിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

cmsvideo
  87 arrested in two days since ayodhya verdict: police | Oneindia Malayalam
  മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗം ചേരും

  മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗം ചേരും

  2002ലാണ് അലഹബാദ് കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ട് ഉത്തരവിറക്കുന്നത്. ഒന്ന് രാം ലല്ലയ്ക്കും, ഒന്ന് സുന്നി വഖഫ് ബോർഡിനും ഒന്ന് നിർമോഹി അഖാരയ്ക്കും. എന്നാൽ 2011ൽ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് മൂന്ന് കക്ഷികളും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം അയോധ്യ കേസിലെ സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നവംബര്‍ 17-ന് യോഗം ചേരും. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കണോ എന്നകാര്യവും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പകരം നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ സുന്നി വഖഫ് ബോര്‍ഡും നവംബര്‍ 26-ന് യോഗം വിളിച്ചിട്ടുണ്ട്.

  English summary
  Ayodhya verdict; Security tightened in Ayodhya, Curfew was extended
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X