കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി സ്വാഗതം ചെയ്ത് ഷിയ വഖഫ് ബോര്‍ഡ്... ഇത് തങ്ങളുടെ കൂടി വിജയമെന്ന് റിസ്‌വി!!

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിയില്‍ നിര്‍ണായക പ്രതികരണവുമായി ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ്. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബോര്‍ഡ് വ്യക്തമാക്കി. രാജ്യത്തുള്ള ഓരോ പൗരനെയും ഈ വേളയില്‍ അഭിനന്ദിക്കുന്നു. വളരെ അഭിമാനപൂര്‍വം നിയമപോരാട്ടം നടത്തിയ എല്ലാവരും അര്‍ഹിക്കുന്നതാണ് ഈ വിജയമെന്ന് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പറഞ്ഞു.

1

ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ തള്ളിയത് വലിയ കാര്യമല്ല. ഞങ്ങള്‍ ആകെ പറഞ്ഞത് രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ വിധി ഞങ്ങളുടെ വിജയമാണ്. സുപ്രീം കോടതി വിധി പറയുന്നതിനിടെ ഷിയാ ബോര്‍ഡിന്റെ അപ്പീല്‍ തള്ളുകയും ഭൂമി റവന്യൂ രേഖകള്‍ പ്രകാരം സര്‍ക്കാരിനുള്ളതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന് കോടതി ഉത്തരവിട്ടത്.

അതേസമയം സുന്നി വഖഫ് ബോര്‍ഡില്‍ വിധിയില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും ഫാറൂഖി പറഞ്ഞു. സുപ്രീം കോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയിലാണ് സുന്നി വഖഫ് ബോര്‍ഡ് ചര്‍ച്ച നടത്തുന്നത്.

നേരത്തെ അസാദുദ്ദീന്‍ ഒവൈസി സുപ്രീം കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ട്. നിയമപരമായ അവകാശത്തിനായി പോരാട്ടം തുടരും. ഞങ്ങള്‍ക്ക് സംഭാവനയായി അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നും ഒവൈസി പറഞ്ഞു. കുറച്ച് ഭൂമി തന്ന് ഞങ്ങളെ അനുനയിപ്പിക്കാന്‍ നോക്കേണ്ടെന്നും ഒവൈസി പറഞ്ഞു.

 സുപ്രീം കോടതി സുപ്രീമാണ്.... പക്ഷേ തെറ്റ് പറ്റാത്തതല്ല, അയോധ്യ വിധിയില്‍ പ്രതികരിച്ച് ഒവൈസി സുപ്രീം കോടതി സുപ്രീമാണ്.... പക്ഷേ തെറ്റ് പറ്റാത്തതല്ല, അയോധ്യ വിധിയില്‍ പ്രതികരിച്ച് ഒവൈസി

English summary
ayodhya verdict shia waqf board welcomes verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X