കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ; മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വിളിച്ച യോഗം ബഹിഷ്കരിച്ച് സുന്നി വഖഫ് ബോര്‍ഡ്

Google Oneindia Malayalam News

‌ദില്ലി: അയോധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കേണ്ടതിനെ സംബന്ധിച്ച് തിരുമാനമെടുക്കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗം ബഹിഷ്കരിച്ച് സുന്നി വഖഫ് ബോര്‍ഡ്. പുനപരിശോധന നല്‍കേണ്ടതില്ലെന്ന നിലപാട് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി പ്രതികരിച്ചു.

 supreme-court-sunni-waqf-board

ഇന്നായിരുന്നു ലഖ്നൗവില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന് എത്തിയിരുന്നു. സുന്നി വഖഫ് ബോര്‍ഡിനേയും യോഗത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പ്രതിനിധികള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. അതേസമയം പുനപരിശോധനാ ഹര്‍ജിയില്‍ വിട്ടുവീഴ്ചയില്ലെന്ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കി.

ഇന്നലേ വ്യക്തി നിയമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകളുമായി മറ്റൊരു യോഗം നടത്തിയിരുന്നു. സുപ്രീം കോടതി വിധിയില്‍ പല അവ്യക്തതകളും ഉണ്ടെന്നും അതിനാല്‍ തന്നെ പുനപരിശോധന ആവശ്യമുണ്ടെന്നുമായിരുന്നു സംഘടനകളുടെ നിലപാട്. പുനപരിശോധന നല്‍കണമെന്ന നിലപാട് തന്നെയായിരുന്നു സുന്നി ലഖഫ് ബോര്‍ഡ് അഭിഭാഷകനും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സഫര്‍യാബ് ജിലാനി പറഞ്ഞത്.

അഞ്ച് ഏക്കര്‍ അല്ല 500 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയാലും അത് സ്വീകരിക്കേണ്ടെന്നായിരുന്നു ജിലാനിയുടെ പ്രതികരണം. അയോധ്യ കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കക്ഷി അല്ല. അതിനാല്‍ തന്നെ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപരിശോധന ഹര്‍ജി നല്‍കുന്നതാണ് പരിശോധിക്കുന്നത്. യോഗത്തില്‍ പുനപരിശോധനയെന്ന ആവശ്യം ഉയര്‍ന്നാല്‍ ഭൂമി ഏറ്റെടുക്കുന്നത് വേണ്ടെന്ന് വെയ്ക്കും.

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻഎയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻ

'വിഷപ്പാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുത്', നവോത്ഥാന സംരക്ഷണ സമിതിക്കെതിരെ സുരേന്ദ്രൻ

രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍

English summary
Ayodhya verdict: Sunni Waqf Board Chief not to attend AIMPLB meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X