കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സംസ്ഥാനങ്ങളില്‍ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്. ജയ്ഷെ മുഹമ്മദ് ഭീകര്‍ ദില്ലി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മിലിട്ടറി ഇന്‍റലിജന്‍സും റോയും ഐബിയും നല്‍കിയ മുന്നറിയിപ്പിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

അയോധ്യ വിധി: രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു, വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിഅയോധ്യ വിധി: രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു, വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി

ഭീകരരുടെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്തതില്‍ നിന്നാണ് ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരം മൂന്ന് ഏജന്‍സികള്‍ക്കും ലഭിച്ചത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തല്തത്തില്‍ സംസ്ഥാനങ്ങളിലേയും സുരക്ഷ വര്‍ധിപ്പിക്കാനും അതീവ ജാഗ്രത പുലര്‍ത്താനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ ദില്ലിയില്‍ സുരക്ഷാ സമിതി യോഗം ചേര്‍ന്നത് ഈ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലാണെന്നാണ് സൂചന.

ayodhya-police

അതേസമയം, അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് തുടരുകയാണ്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ദില്ലി പോലീസ് വീണ്ടും വ്യക്തമാക്കി.

അടുത്തത് ഏകീകൃത സിവിൽകോഡ്? രാജ്നാഥ് സിംഗിന്റെ പ്രതികരണം ഇങ്ങനെ, ആഗയാ സമയ്... കേസ് 15ന് കോടതിയിൽ!!അടുത്തത് ഏകീകൃത സിവിൽകോഡ്? രാജ്നാഥ് സിംഗിന്റെ പ്രതികരണം ഇങ്ങനെ, ആഗയാ സമയ്... കേസ് 15ന് കോടതിയിൽ!!

English summary
ayodhya verdict: terror threat in 3 states says intelligence agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X