കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയുടെ ദിവ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമാഭാരതി; അദ്വാനിക്കുള്ള ആദരം

Google Oneindia Malayalam News

ദില്ലി: അയോധ്യക്കേസിൽ സുപ്രീം കോടതിയുടെ ദിവ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ഉമാഭാരതി. സുപ്രീം കോടതിയുടെ വിധി സ്വാഗതാർഹമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പ്രതികരിച്ചു. വിധി എൽകെ അദ്വാനിക്കുള്ള ആദരമാണെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.

അശോക് സിംഗാളിന് ഭാരത് രത്ന നൽകണം; അയോധ്യ വിധിക്ക് പിന്നാലെ ആവശ്യവുമായി സുബ്രഹ്മണ്യൻ സ്വാമിഅശോക് സിംഗാളിന് ഭാരത് രത്ന നൽകണം; അയോധ്യ വിധിക്ക് പിന്നാലെ ആവശ്യവുമായി സുബ്രഹ്മണ്യൻ സ്വാമി

സുപ്രീം കോടതി വിധിയിൽ ജയവും തോൽവിയും ഇല്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കം നീതി ക്ഷേത്രം പരിഹരിച്ചു. സാധാരണക്കാർക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര വിധിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

uma bharti

വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അയോധ്യയിൽ എല്ലാവരും ചേർന്ന് ക്ഷേത്രം നിർമിക്കണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവതും പ്രതികരിച്ചു. അയോധ്യക്കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റവിധിയാണ് പ്രസ്താവിച്ചത്. തർക്കം ഭൂമിയിൽ ക്ഷേത്രം പണിയാമെന്ന വിധിച്ച കോടതി അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ മുസ്ലീങ്ങൾക്ക് അഞ്ചേക്കർ സ്ഥലം നൽകണമെന്നും ഉത്തരവിട്ടു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ക്ഷേത്ര നിർമാണത്തിനായി ഭൂമി ട്രസ്റ്റിന് കൈമാറണം. മൂന്ന് മാസത്തിനുള്ളിൽ ഇതിന്റെ രൂപരേഖ തയ്യാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

English summary
Ayodhya verdict: Uma Bharti welcomed supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X