കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; ഉത്തര്‍ പ്രദേശില്‍ താല്‍ക്കാലിക ജയിലുകള്‍ ഒരുങ്ങി, അംബേദ്കര്‍ നഗറില്‍ എട്ടെണ്ണം

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ഉത്തര്‍ പ്രദേശില്‍ താല്‍ക്കാലിക ജയിലുകള്‍ ഒരുങ്ങുന്നു. അംബേദ്കര്‍ നഗറിലെ കോളജുകളിലാണ് എട്ട് ജയിലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അക്ബര്‍പൂര്‍, താണ്ഡ, ജലാല്‍പൂര്‍, ജയ്ത്പൂര്‍, ഭിതി, അല്ലാപൂര്‍ എന്നിവിടങ്ങളിലാണ് കോളജുകള്‍ താല്‍ക്കാലിക ജയിലുകളാക്കിയത്. അംബേദ്കര്‍ ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച ഉത്തരവിറക്കി.

Yogi

കോളജ് അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സൗകര്യം ഒരുക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അയോധ്യയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ശക്തമായ മുന്‍കരുതല്‍ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി പെരുമാറ്റ ചട്ടം ഇറക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിനെ തള്ളി മുസ്ലിംകള്‍; മതേതര കക്ഷികളില്‍ വിശ്വാസം നഷ്ടപ്പെട്ടു? എംഐഎം വളര്‍ച്ച അതിവേഗംകോണ്‍ഗ്രസിനെ തള്ളി മുസ്ലിംകള്‍; മതേതര കക്ഷികളില്‍ വിശ്വാസം നഷ്ടപ്പെട്ടു? എംഐഎം വളര്‍ച്ച അതിവേഗം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണ്. തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചന. അയോധ്യയില്‍ 4000 സിഎപിഎഫ് ഭടന്‍മാരെ വിന്യസിക്കാന്‍ കേന്ദ്രം ഉത്തരവിട്ടു. കൂടാതെ സിആര്‍പിഎഫിന്റെ 16 കമ്പനി, ഐടിബിപിയുടെ ആറ് കമ്പനി, സിഐഎസ്എഫ്, എസ്എസ്ബി, ആര്‍എഎഫ് എന്നിവയുടെ 13 കമ്പനി സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റംഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റം

മന്ത്രിമാര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിലപാട് മോദിയും പാര്‍ട്ടി നിലപാട് അമിത് ഷായും പറയുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. അയോധ്യ കേസില്‍ വിധി നവംബര്‍ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നിരുന്നു.

English summary
Ayodhya Verdict: UP sets up 8 temporary jails in Ambedkar Nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X