കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: പള്ളി പണിയാന്‍ എന്തുകൊണ്ട് തര്‍ക്കഭൂമിയില്ല? കോടതി വിധിയില്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രാര്‍ഥന നടത്തിയിരുന്ന പള്ളി ഇല്ലാതായ മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെട്ടേ തീരൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ തന്നെ 5 ഏക്കര്‍ ഭൂമി മുസ്ലിങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ചത്. ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്റി പള്ളി പൊളിക്കൽ. 1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്ത സംഭവം നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

അയോധ്യ: ക്ഷേത്ര നിര്‍മ്മാണം, പള്ളിക്ക് ഭൂമി.. ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെഅയോധ്യ: ക്ഷേത്ര നിര്‍മ്മാണം, പള്ളിക്ക് ഭൂമി.. ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ

ചരിത്രപരമായ തെളിവുകള്‍ വച്ച് നോക്കിയാല്‍, ഭൂമിക്ക് മേല്‍ അവകാശമുണ്ടെന്ന ഹിന്ദുക്കളുടെ അവകാശവാദത്തിന് മുസ്ലിംങ്ങളുടെ അവകാശവാദത്തേക്കാള്‍ താരതമ്യേന സാധുത കൂടുതലാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ പ്രധാനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അത് ക്ഷേത്രമായിരുന്നെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

supreme-

ഡിസംബർ 22നും 23നും ബാബ്റി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിലൂടെ മുസ്ലിംകളുടെ പള്ളിയെ അനാദരിക്കുന്നതും അപമാനിക്കുന്നതുമായ സ്ഥിതിയുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ മതങ്ങളും ഒരു പോലെയാണ്. സഹിഷ്ണുതയും പരസ്പരസഹവർത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ചഅയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ച

നിയമപരമായി ശരിയല്ലെന്ന് വ്യക്തമാക്കിയാണ് തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്‍കി അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിയത്. മൂന്നായി വിഭജിക്കുന്നത് മൂന്ന് കക്ഷികള്‍ക്കും സംതൃപ്തി നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

English summary
അയോധ്യ വിധി: പള്ളി പണിയാന്‍ എന്തുകൊണ്ട് തര്‍ക്കഭൂമിയില്ല? കോടതി വിധിയില്‍ പറയുന്നത് ഇങ്ങനെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X