കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; കര്‍ശന നടപടിക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, എന്‍എസ്എ പ്രയോഗിക്കും

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍ പ്രദേശ് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടായാല്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന് യുപി പോലീസ് മേധാവി ഒപി സിങ് പറഞ്ഞു. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അയോധ്യ കളക്ടര്‍ അനൂജ് കുമാര്‍ പറഞ്ഞു. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Image

അയോധ്യ കേസില്‍ വിധി നവംബര്‍ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നിരുന്നു.

മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്ക്? ശിവസേനയെ വീഴ്ത്താനുറച്ച് ബിജെപി; വിട്ടുവീഴ്ചയില്ലമഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്ക്? ശിവസേനയെ വീഴ്ത്താനുറച്ച് ബിജെപി; വിട്ടുവീഴ്ചയില്ല

നവംബര്‍ പത്തിനും 17നുമിടയില്‍ വിധി വരുമെന്നാണ് സൂചന. അയോധ്യ വിധി മാത്രമല്ല, ഒട്ടേറെ പ്രധാനപ്പെട്ട കേസുകളില്‍ വിധി വരും ആഴ്ചകളിലുണ്ടാകും. വിധി എന്തായാലും എല്ലാവരും അംഗീകരിക്കണമെന്നും സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ആര്‍എസ്എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു. മുസ്ലിം സംഘടനകളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

വിഷയത്തില്‍ വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ദില്ലിയില്‍ നടക്കുന്ന ആര്‍എസ്എസ് യോഗം തീരുമാനിക്കും. വിധി മുസ്ലിം വിഭാഗത്തിന് അനുകൂലമായാല്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ചില ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്

English summary
Ayodhya Verdict: Will Impose National Security Act If Needed, Says UP Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X