Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറഞ്ഞ മനസ്സ് കൊണ്ട് വിധി സ്വീകരിക്കുന്നു... അയോധ്യയില്‍ പ്രതികരണവുമായി യെഡിയൂരപ്പ!!

ബെംഗളൂരു: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി പ്രസ്താവത്തെ അഭിനന്ദിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ. വിധിയെ തുറന്ന് മനസ്സാലെ സ്വാഗതം ചെയ്യുന്നുവെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. ആരും വൈകാരികമായി ഈ വിധിയെ കാണരുതെന്ന് യെഡ്ഡി പറഞ്ഞു. ഇത് ആരുടെയും ജയമോ പരാജയമോ അല്ല. എല്ലാവരും ചേര്‍ന്ന് ഈ വിധിയെ സ്വാഗതം ചെയ്യണം. മതസൗഹാര്‍ദവും സമാധാനവും ഇത് പോലെ തന്നെ തുടരട്ടെയെന്നും യെഡ്ഡി പറഞ്ഞു.

1

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിധിയെ സ്വാഗതം ചെയ്തു. എല്ലാ ജനങ്ങളോടും എല്ലാ മതവിഭാഗത്തോടും ഈ വിധിയെ അംഗീകരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ ഒരു ഭാരത ശ്രേഷ്ഠ ഭാരതം എന്ന തത്വത്തില്‍ എല്ലാവരും ഉറച്ചു നില്‍ക്കണമെന്നും സമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി സുപ്രീം കോടതി വിധി ബാലന്‍സ് ചെയ്തിട്ടുള്ളതാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് ഇനി മതത്തിന്റെ പേരില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്ന് എന്‍സിപി പറഞ്ഞു. സുപ്രീം കോടതി വിധി അതിന്റെ അവസാനമായിരിക്കണം. സുപ്രീം കോടതി എന്‍സിപി അംഗീകരിക്കുന്നതായി വക്താവ് നവാബ് മാലിക് പറഞ്ഞു. തുടക്കം മുതല്‍ എന്‍സിപിയുടെ നിലപാട് സുപ്രീം കോടതി വിധിക്കൊപ്പമായിരുന്നു. മതത്തിന്റെ പേരില്‍ ഇനി പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും നവാബ് മാലിക് പറഞ്ഞു.

Recommended Video

cmsvideo
    എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിധിയെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി സാധാരണക്കാര്‍ക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം ശക്തമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+