കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വന്‍ വിജയത്തിന്റെ അടിത്തറ അയോധ്യ; രാമക്ഷേത്രത്തില്‍ കൃത്യമായ സൂചന നല്‍കി ആദിത്യനാഥ്

Google Oneindia Malayalam News

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്നത് വര്‍ഷങ്ങളായി ബിജെപിയുടെ പ്രകടന പത്രികയില്‍ ഉള്ള വാഗ്ദാനം ആണ്. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലും ഈ വാഗ്ദാനം ഉണ്ടായിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണം സാധ്യമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

രാമക്ഷേത്രം വീണ്ടും ഉന്നയിച്ച് ആര്‍എസ്എസ്; ജോലി മറക്കരുതെന്ന് ഭാഗവത്, ജൂണില്‍ യോഗംരാമക്ഷേത്രം വീണ്ടും ഉന്നയിച്ച് ആര്‍എസ്എസ്; ജോലി മറക്കരുതെന്ന് ഭാഗവത്, ജൂണില്‍ യോഗം

ഇതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോള്‍ നല്‍കുന്നത്. അയോധ്യയില്‍ ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ആദിത്യനാഥ്.

ബിജെപിയുടേയും മോദിയുടേയും വന്‍ വിജയത്തിന്റെ അടിത്തറ അയോധ്യ ആണെന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിലെ നിഷേധാത്മകതയെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ എന്ന അടിത്തറ

അയോധ്യ എന്ന അടിത്തറ

അയോധ്യയിലെ സന്ന്യാസിമാരുടെ അനുഗ്രഹം കൊണ്ടാണ് ബിജെപി വലിയ വിജയം നേടിയത് എന്നാണ് ആദിത്യനാഥ് പറഞ്ഞത്. മോദിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു വിജയം നേടിത്തന്നത് ആ അനുഗ്രഹം ആണ്. ഈ വിജയത്തിന്റെ അടിത്തറ അയോധ്യ ആണെന്നും ആദിത്യനാഥ് പറഞ്ഞു.

കോദമ്പ രാമ വിഗ്രഹം

കോദമ്പ രാമ വിഗ്രഹം

അയോധ്യയില്‍ സ്ഥാപിച്ച കോതമ്പ രാമ പ്രതിമയുടെ അനാച്ഛാനദനത്തിനാണ് യോഗി ആദിത്യനാഥ് എത്തിയത്. ഏഴ് അടി നീളത്തില്‍ ഈട്ടിത്തടിയില്‍ നിര്‍മിച്ചതാണ് ഈ പ്രതിമ. ഒറ്റത്തടിയില്‍ ആണ് പ്രതിമയുടെ നിര്‍മാണം.

35 ലക്ഷം രൂപയ്ക്ക് കര്‍ണാടക എംപോറിയത്തില്‍ നിന്നാണ് ഈ പ്രതിമ വാങ്ങിയത്. ശ്രീരാമന്റെ ജീവിത ചക്രത്തിലെ അഞ്ചാമത്തേയും അവസാനത്തേയും ഘട്ടമാണ് കോദമ്പ രാമന്‍.

എല്ലാവരുടേയും ആഗ്രഹം

എല്ലാവരുടേയും ആഗ്രഹം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. നമുക്കെല്ലാം ഒരു ലക്ഷ്യമാണേ വേണ്ടത്- ദേശീയത എന്ന ലക്ഷ്യം. അയോധ്യയില്‍ അതിഗംഭീരമായ ഒരു രാമക്ഷേത്രം നിര്‍മിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം- യോഗി ആദിത്യനാഥ് പറഞ്ഞു. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഇക്കാര്യങ്ങള്‍ ആദിത്യനാഥ് പറഞ്ഞത്.

രാമക്ഷേത്രം

രാമക്ഷേത്രം

മോദി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ച സാഹചര്യത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വലിയ പ്രാധാന്യം ലഭിച്ചേക്കും എന്നാണ് കരുതുന്നത്. ദശാബ്ദങ്ങളായി വിവാദ കേന്ദ്രമാണ് അയോധ്യ.

English summary
Ayodhy was the foundation of Narendra Modi's massive victory, says Yogi Adityanath. He was unveiling the 7 foot rosewood made Kodamb Ram statue in Ayodhya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X