കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയുടെ മുഖഛായ മാറ്റുന്നു; ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ പദ്ധതി...

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി കൈമാറിയതിന് പിന്നാലെ ബൃഹദ് പദ്ധതിയുമായി പ്രാദേശിക ഭരണകൂടം. അയോധ്യയെ ലോകത്തിലെ സുപ്രധാന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യായ പറഞ്ഞു. അയോധ്യയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Ayo

പ്രാദേശിക ഭരണകൂടത്തിന് പുറമെ യുപി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഫണ്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അയോധ്യ തീര്‍ഥാടന വികസന കൗണ്‍സില്‍ രൂപീകരിക്കാനാണ് മേയറുടെ തീരുമാനം. നഗരത്തെ ആധുനിക വല്‍ക്കരിക്കാനും വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുമാണ് നീക്കം. നേരത്തെ അയോധ്യയില്‍ തര്‍ക്കം നിലനിന്നിരുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടലിന് ഒട്ടേറെ തടസങ്ങളുണ്ടായിരുന്നു.

മൂന്ന് മാസത്തിനകം ഒരു ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്ര നിര്‍മാണം നടത്താമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അയോധ്യയുടെ വികസന പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥര്‍ യോഗം ചേരും. പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് മേയര്‍ ഋഷികേഷ് ഉപാധ്യായ പറഞ്ഞു.

ഇറാനെ ദൈവം രക്ഷിച്ചു!! അമേരിക്കയുടെ നീക്കം പാളി, പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തി റൂഹാനിഇറാനെ ദൈവം രക്ഷിച്ചു!! അമേരിക്കയുടെ നീക്കം പാളി, പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തി റൂഹാനി

അയോധ്യയിലെ സരയു നദിക്കരയില്‍ രാമന്റെ 151 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിക്കാനും ആലോചനയുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രാലയത്തിനായിരിക്കും അയോധ്യയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതല. അയോധ്യ വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമവിദഗ്ധരുടെ അഭിപ്രായം ആരായും. അടുത്താഴ്ച ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രമുഖ ഉദ്യോഗസ്ഥരുടെ യോഗംവിളിക്കും.

English summary
Ayodhya will be developed as a major pilgrimage centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X