അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു, ഒപ്പം തിരുപ്പതിയും; മഥുരയിലെ ക്ഷേത്രങ്ങള്‍ തുറന്നില്ല
ദില്ലി: അയോധ്യയിലെ രാമജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി രാജ്യത്തെ ആരാധനാലയങ്ങള്‍ എല്ലാം അടച്ചിട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ലോക്ക് ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി കഴിഞ്ഞ മാര്‍ച്ചില്‍ താല്‍ക്കാലി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന രാം ലല്ലയുടെ വിഗ്രഹം പുറത്തെടുത്ത് മാനസ് ഭവനിലേക്ക് മാറ്റിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ചടങ്ങുകള്‍ നടന്നത്. കൂടാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതോടൊപ്പം അയോധ്യയിലെ മറ്റ് പ്രസിദ്ധമായ ക്ഷേത്രങ്ങളും ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുത്തു. എന്നാല്‍ ക്ഷേത്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്കോ കുട്ടികള്‍ക്കോ ആരാധന നടത്താനുള്ള അനുവാദമില്ല. ക്ഷേത്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. പ്രാര്‍ത്ഥനക്കായി എത്തുന്ന ഭക്തര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ക്ഷേത്രങ്ങളിലും പരിസര പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു. അതേസമയം, മഥുരയിലെ ചില ക്ഷേത്രങ്ങള്‍ ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുത്തില്ല. മേഖലയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.
ഇതിനിടെ, ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രവും ഭക്തര്‍ക്കായി തുറന്നുകൊടുത്തു. 80 ദിവസത്തിന് ശേഷമാണ് തിരുപ്പതി ക്ഷേത്രം തുറക്കുന്നത്. എന്നാല്‍ ദര്‍ശനത്തിനുള്ള സൗകര്യത്തില്‍ ചില നിബന്ധനകള്‍ ഉണ്ട്. ക്ഷേത്ര പരിസരത്തുള്ള ഭക്തര്‍ക്ക് മാത്രമേ മൂന്ന് ദിവസത്തേക്ക് ദര്‍ശനത്തിനുള്ള അനുമതിയുള്ളൂ. എല്ലാ ഭക്തര്‍ക്കുമായി ജൂണ്‍ 11ന് ശേഷം മാത്രമേ തുറന്നുകൊടുക്കുകയുള്ളുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 7.30 വരെ മാത്രമേ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവവര്ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.
ക്ഷേത്ര ദര്‍ശനം നടത്തുന്ന എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാണ്. മാസ്ക് ഇല്ലാത്തവരെ ഒരു കാരണവശാലും ക്ഷേത്ര പരിസരത്ത് പ്രവേശിപ്പിക്കില്ല. സമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കണം. ദര്‍ശനം നടത്താന്‍ എത്തുന്നവര്‍ നേരത്തെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കണം. 300 രൂപയാണ് ഒരാള്‍ക്ക് ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടത്. കണ്ടെയിന്മെന്റ് സോണില്‍ നിന്നും വരുന്നവരെ ഒരു കാരണവശാലും ദര്‍ശനത്തിന് അനുവദിക്കില്ല.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications