കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു, ഒപ്പം തിരുപ്പതിയും; മഥുരയിലെ ക്ഷേത്രങ്ങള്‍ തുറന്നില്ല

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ രാമജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന താല്‍ക്കാലിക രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി രാജ്യത്തെ ആരാധനാലയങ്ങള്‍ എല്ലാം അടച്ചിട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ലോക്ക് ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.

ram temple

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി കഴിഞ്ഞ മാര്‍ച്ചില്‍ താല്‍ക്കാലി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന രാം ലല്ലയുടെ വിഗ്രഹം പുറത്തെടുത്ത് മാനസ് ഭവനിലേക്ക് മാറ്റിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ചടങ്ങുകള്‍ നടന്നത്. കൂടാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ഇതോടൊപ്പം അയോധ്യയിലെ മറ്റ് പ്രസിദ്ധമായ ക്ഷേത്രങ്ങളും ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുത്തു. എന്നാല്‍ ക്ഷേത്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കോ കുട്ടികള്‍ക്കോ ആരാധന നടത്താനുള്ള അനുവാദമില്ല. ക്ഷേത്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. പ്രാര്‍ത്ഥനക്കായി എത്തുന്ന ഭക്തര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ക്ഷേത്രങ്ങളിലും പരിസര പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു. അതേസമയം, മഥുരയിലെ ചില ക്ഷേത്രങ്ങള്‍ ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുത്തില്ല. മേഖലയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നടപടി.

ഇതിനിടെ, ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രവും ഭക്തര്‍ക്കായി തുറന്നുകൊടുത്തു. 80 ദിവസത്തിന് ശേഷമാണ് തിരുപ്പതി ക്ഷേത്രം തുറക്കുന്നത്. എന്നാല്‍ ദര്‍ശനത്തിനുള്ള സൗകര്യത്തില്‍ ചില നിബന്ധനകള്‍ ഉണ്ട്. ക്ഷേത്ര പരിസരത്തുള്ള ഭക്തര്‍ക്ക് മാത്രമേ മൂന്ന് ദിവസത്തേക്ക് ദര്‍ശനത്തിനുള്ള അനുമതിയുള്ളൂ. എല്ലാ ഭക്തര്‍ക്കുമായി ജൂണ്‍ 11ന് ശേഷം മാത്രമേ തുറന്നുകൊടുക്കുകയുള്ളുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 7.30 വരെ മാത്രമേ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.

ക്ഷേത്ര ദര്‍ശനം നടത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലാത്തവരെ ഒരു കാരണവശാലും ക്ഷേത്ര പരിസരത്ത് പ്രവേശിപ്പിക്കില്ല. സമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കണം. ദര്‍ശനം നടത്താന്‍ എത്തുന്നവര്‍ നേരത്തെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കണം. 300 രൂപയാണ് ഒരാള്‍ക്ക് ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടത്. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും വരുന്നവരെ ഒരു കാരണവശാലും ദര്‍ശനത്തിന് അനുവദിക്കില്ല.

English summary
Ayodhya's Temporary Ram Mandir and Tirupati Temple are open for devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X