ആയുര്‍വേദ ഡോക്ടര്‍ ആത്മഹത്യ ചെയ്തു, കാരണം വിചിത്രം തന്നെ
തന്റെ രോഗം ഒരിക്കലും മാറില്ലെന്നറിയാവുന്നതിനാല് ആത്മഹത്യ ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഗാസിയാബാദ് : ഗാസിയാബാദില്‍ ആയുര്‍വേദ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഗാസിയാബാദ് ശാസ്ത്രി നഗര്‍ സ്വദേശിയായ ഡോ. രാം കുമാര്‍ സിങ് ഷിഷോദിയയാണ് ആത്മഹത്യ ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. എന്നാല്‍ തനിക്കെന്തോ മാരക രോഗമാണെന്ന ചിന്തയെ തുടര്‍ന്നാണ് രാം കുമാര്‍ ആത്മഹത്യ ചെയ്തത്.
ഖാപൂര്- പില്ഖ്വ റോഡില്‍ രാം കുമാര്‍ നഴ്സിങ് ഹോം നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് രാം കുമാര്‍ ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂ ട്ടിയിരിക്കുന്നത് കണ്ടു. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ മക്കളെ അറിയിച്ചു. തുടര്‍ന്ന് മക്കളെത്തി വീട് തുറക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും മരുമക്കള്‍ക്കുമായി എഴുതിയ ആത്മഹത്യ കുറിപ്പ് റൂമില്‍ നിന്ന് ലഭിച്ചു. ഭാര്യയും മക്കളും മരുമക്കളും തന്നെ നല്ല പോലെ നോക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ രോഗം ഒരിക്കലും മാറില്ലെന്നറിയാവുന്നതിനാല് ആത്മഹത്യ ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അതേസമയം രാംകുമാറിന് ശ്വാസം മുട്ടലുണ്ടെന്നും പ്രമേഹ രോഗിയാണെന്നും വീട്ടുകാര്‍ അറിയിച്ചു. മാരകമായ രോഗങ്ങള്‍ ഉള്ളതായി അറിവില്ലെന്നും അവര്‍ വ്യക്തമാക്കി.
ആരോഗ്യ അവസ്ഥയെ കുറിച്ചുള്ള ആശങ്ക കാരണം രാംകുമാര്‍ വിഷദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്റെ രോഗം ഒരിക്കലും ഭേദമാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications