കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന് ആയുർവേദ ചികിത്സ? ഒരാഴ്ചയ്ക്കുള്ളിൽ നാല് ആയുർവേദ മരുന്നുകൾ പരീക്ഷിക്കും..

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ആയുർവേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കൊറോണ വൈറസ് ചികിത്സയ്ക്കായി ഒരാഴ്ചക്കകം നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്കാണ് അറിയിച്ചത്. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ എന്നിവയാണ് പരമ്പരാഗത ചികിത്സാ രീതികളിൽ ഉൾപ്പെടുന്നത്.

മതമോ നിറമോ രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ, നന്മ തൊട്ടറിഞ്ഞ ഒരു നിമിഷം; കുറിപ്പ്മതമോ നിറമോ രാഷ്ട്രീയമോ നോക്കാതെ കാവലായി നിൽക്കുന്ന സുരേഷേട്ടൻ, നന്മ തൊട്ടറിഞ്ഞ ഒരു നിമിഷം; കുറിപ്പ്

കൊറോണ വൈറസിനെതിരെ ആയുർവേദ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ആയുഷ് മന്ത്രാലയവും കൌൺ സിൽ ഓഫ് സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതർക്ക് ആഡ് ഓൺ തെറാപ്പിയും സ്റ്റാൻഡേർഡ് കെയറുമായി ഇവ പരീക്ഷിക്കുന്നതിനാണ് നീക്കം. നമ്മുടെ പരമ്പരാഗത ചികിത്സാ രീതിയ്ക്ക് കൊറോണ വൈറസ് എന്ന പകർച്ചാവ്യാധിയെ മറികടക്കാനുള്ള വഴികാണിക്കുമെന്ന് ഉറപ്പുള്ളതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

 coronavirus-1

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

നിലവിൽ കൊറോണ വൈറസ് ചികിത്സയ്ക്ക് ഒരു തരത്തിലുള്ള മരുന്നും ലോകത്ത് കണ്ടെത്തിയിട്ടില്ല. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങളും നടന്നുവരികയാണ്. കൊറോണ ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് രോഗ ബാധിതരിൽ കുത്തിവെക്കുന്ന പ്ലാസ്മ തെറാപ്പിയും പരീക്ഷിച്ചുവരുന്നുണ്ട്. രോഗം ബാധിച്ച് ഭേദമായവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ളവരുടെ ശാരീരിക സ്ഥിതിയിൽ മാറ്റത്തിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്. എന്നാൽ പ്ലാസ്മ തെറാപ്പി ഫലപ്രദമാണോ എന്നത് പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണംയുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണം

ബ്യൂട്ടി സലൂണ്‍ തുറക്കുന്നത് മുതല്‍ 5 ലക്ഷം നിര്‍ദേശങ്ങള്‍; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി ദില്ലിബ്യൂട്ടി സലൂണ്‍ തുറക്കുന്നത് മുതല്‍ 5 ലക്ഷം നിര്‍ദേശങ്ങള്‍; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി ദില്ലി

English summary
Ayush Minister Shripad Y Naik Suggested To Try 4 medicines of AYUSH formulations to fight Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X