• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാബാ രാംദേവിന്റെ കൊറോണില്‍ മരുന്നിന് പൂട്ടിടാനൊരുങ്ങി ആയുഷ് മന്ത്രാലയം; താക്കീത്

ദില്ലി: ഏഴ് ദിവസം കൊണ്ട് കൊവിഡ് ഭേഗമാവുമെന്ന് അവകാശപ്പെടുന്ന രാംദേവിന്റെ കൊറോണില്‍ സ്വാസാരി എന്ന മരുന്നിനെതിരെ ആയുഷ് മന്ത്രാലയം. കൊവിഡ്-19 ചികിത്സക്കുള്ളതാണെന്ന് അവകാശപ്പെടുന്ന മരുന്നിന്റെ ഘടനയും മറ്റ് വിശദാംശങ്ങളും എത്രയും വേഗം സമര്‍പ്പിക്കാന്‍ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. അതിന്റെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇതിന്റെ പരസ്യ പ്രചാരണം നിര്‍ത്തിവെക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആയുഷ് മന്ത്രാലയം ആവശ്യപ്പെടുന്നു.

നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദി

കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!

കൊറോനില്‍

കൊറോനില്‍

രാംദേവിന്റെ പതജ്ഞലി ഗ്രൂപ്പ് തന്നെയാണ് കൊറോണിലും പുറത്തിറക്കിയിരിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ വലിപ്പം, ഇതുമായി ബന്ധപ്പെട്ടുള്ള പഠനം നടത്തിയ സൈറ്റുകള്‍, ആശുപത്രികള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റി ക്ലിയറന്‍സ് എന്നിവയുടെ വിശദാംശങ്ങളും പതജ്ഞലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 രാംദേവ് അവകാശപ്പെടുന്നത്

രാംദേവ് അവകാശപ്പെടുന്നത്

പരീക്ഷണത്തില്‍ നൂറ് ശതമാനം വിജയമാണെന്നാണ് കമ്പനിയുടെ വാദം. ഹരിദ്വാറിലെ പതജ്ഞലിയുടെ തന്നെ ആസ്ഥാനത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇ്ക്കാര്യം അറിയിച്ചത്. രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കാണുന്നുണ്ടെന്നാണ് രാംദേവ് അവകാശപ്പെടുന്നത്.

 പതജ്ഞലി

പതജ്ഞലി

കൊവിഡ് മരുന്നിനായി ലോകം മുഴുവന്‍ ശ്രമിക്കുകയാണെന്നും ആദ്യത്തെ ആയൂര്‍വേദ മരുന്ന വികസിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാംദേവ് പ്രതികരിച്ചിരുന്നു. ഹരിദ്വാറിലെ പതജ്ഞലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയപൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം.

cmsvideo
  FIR against Ramdev, 4 others in Jaipur over medicine claim | Oneindia Malayalam
  വിലക്ക്

  വിലക്ക്

  അതേസമയം രാംദേവ് പുറത്തിറക്കിയ ഈ ഉല്‍പ്പന്നത്തിന് രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇതിനകം തന്നെ അതത് സര്‍ക്കാരുകള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മരുന്നെന്ന് നിലയില്‍ വ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയാല്‍ സംസ്ഥാനത്ത് അനുവദിക്കുകയുള്ളുവെന്നാണ് മന്ത്രി അറിയിച്ചത്.

  കേസ് കൊടുക്കും

  കേസ് കൊടുക്കും

  രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘുശര്‍മയും കൊറോണില്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എവിടെയങ്കിലും ഈ മരുന്ന് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ മരുന്ന് പരീക്ഷണം നടത്തിയത് നിയമലംഘനമാണെന്ന് കാട്ടി രാംദേവിനെതിരെ കേസ് കൊടുക്കാനായിരുന്നു രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.

   അശ്വഗന്ധ

  അശ്വഗന്ധ

  നേരത്തെ കൊവിഡിന് ഫലപ്രദമെന്ന് കാണിച്ച് കൊറോണനില്‍ മരുന്ന് രോഗബാധിതരില്‍ പരീക്ഷിച്ചിരുന്നു. ഇത് നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയൂര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കൊറോണയെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് തടയുമെന്നുമുള്ള വാദവും നേരത്തെ രാംദേവ് ഉയര്‍ത്തിയിരുന്നു.

  അശാസ്ത്രീയം

  അശാസ്ത്രീയം

  ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ജേര്‍ണലിന് പരീക്ഷണം അയച്ചുകൊടുത്തെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജേര്‍ണസിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഒപ്പം ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ ഇതിനായി മറ്റ് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ യോഗ ശീലമാക്കണമെന്ന വാദവും രാംദേവ് നടത്തുന്നുണ്ട്.

  English summary
  Ayush Ministry Asked Ramdev To Provide the Details of Coronil Medicine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more