കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത്; സുപ്രധാന ആരോഗ്യ പദ്ധതിക്ക് തുടക്കം, ചരിത്ര ദിനമെന്ന് മോദി, മുഖം തിരിച്ച് കേരളം

Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ആയുഷ്മാന്‍ ഭാരത് എന്നാണ് ആരോഗ്യ പദ്ധതിയുടെ പേര്. 50 കോടി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണിത്. പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

 narendra-modi

നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. സ്വാതന്ത്ര്യദിനത്തില്‍ മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പദ്ധതിയുടെ തുടക്കം എന്നാകുമെന്ന് അറിയിച്ചത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടന്നത്. 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയോട് ചില സംസ്ഥാനങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുന്നുണ്ട്. കേരളം, ഒഡീഷ, ദില്ലി, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാകുന്നില്ല. ചെലവേറിയ പദ്ധതിയാണിതെന്നാണ് കേരളത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം പ്രതികരണം തേടിയിരുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ടെന്നും സംസ്ഥാനം അറിയിച്ചു.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയുടെ നേട്ടങ്ങളും ഗുണങ്ങളും വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കത്ത് പുറത്തിറക്കിയിട്ടുണ്ട്. ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ഇത് കൈമാറും. ക്രമേണ രാജ്യം മൊത്തം പദ്ധതിക്ക് കീഴില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉള്‍പ്പെടുന്ന കത്താണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഞായറാഴ്ച പദ്ധതി തുടങ്ങിയെങ്കിലും 25നാണ് പ്രവര്‍ത്തനം തുടങ്ങുക. ആര്‍എസ്എസ് ആചാര്യന്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങുക. പദ്ധതിക്ക് വേണ്ടിവരുന്ന ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കി സംസ്ഥാനവും. ഇന്ന് ഇന്ത്യയില്‍ ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് പിന്നീട് പേരുമാറ്റി ആയുഷ്മാന്‍ ഭാരത് എന്നാക്കി മാറ്റിയത്. ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗമാകാന്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.

 കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!! കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!

English summary
PM Modi Rolls Out World's Biggest State-Run Health Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X