കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത്: തെലങ്കാനക്കെതിരെ ബിജെപി, വിട്ടുനില്‍ക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന്!

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് പുറത്തുപോകുന്ന തെലങ്കാനക്കെതിരെ ബിജെപി. രാജ്യത്തെ 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി തെലങ്കാനയില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനമാണ് ബിജെപിയെ ചൊടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആരോഗ്യശ്രീ ആരോഗ്യ പദ്ധതിയുമായി തെലങ്കാന മുന്നോട്ടുപോകുകയാണ്. ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായിട്ടില്ലെന്നും തെലങ്കാന സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

 വേണ്ടെന്ന് തെലങ്കാന

വേണ്ടെന്ന് തെലങ്കാന

സെപ്തംബര്‍ 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തെലങ്കാന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തിന്റെ നീക്കത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് ബന്ദാരു ദത്താത്രേയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് കത്തയയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഏകപക്ഷീയമാണെന്നുമാണ് ധത്താത്രേയ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയെ രാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ നിന്ന് നോക്കിക്കാണുന്നത് തെറ്റാണെന്നും സെക്കന്തരാബാദ് എംപി കൂടിയായ ദത്താത്രേയ കത്തില്‍ ആരോപിക്കുന്നു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പായി പ്രതിപക്ഷ പാര്‍ട്ടികളോട് കൂടി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

 ആരോഗ്യശ്രീയും ആയുഷ്മാന്‍ ഭാരതും

ആരോഗ്യശ്രീയും ആയുഷ്മാന്‍ ഭാരതും

തെലങ്കാന സര്‍ക്കാരിന്റെ ആരോഗ്യശ്രീ പദ്ധതിയില്‍ 949 രോഗങ്ങള്‍ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് കീഴില്‍ 1350 അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നും ദത്താത്രേയ കത്തില്‍ അവകാശപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കുകയും ചെയ്യുമെന്നും ദത്താത്രേയ പറയുന്നു. കെ ചന്ദ്രശേഖര റാവു ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകടക്കണം. കേന്ദ്രപ്രദ്ധതികള്‍ തെലങ്കാനയില്‍ നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നതും തടയുന്നതും അവസാനിപ്പിക്കണമെന്നും ബന്ദാരു ദത്താത്രേയ കത്തില്‍ കെസിആറിനോട് ആവശ്യപ്പെടുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതി

ആയുഷ്മാന്‍ ഭാരത് പദ്ധതി


ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെച്ച് സെപ്തംബര്‍ 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുകയാണ് പദ്ധതിയുടെ പ്രഥമോദ്ദേശ്യം. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ പേര് പരിഷ്കരിച്ചാണ് പുതിയ പദ്ധതി. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ലഭിക്കുക. രാജ്യത്തെ പത്ത് കോടി പാവപ്പെട്ടവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് ഈ പദ്ധതി.

തെലങ്കാനക്കൊപ്പം കേരളവും!

തെലങ്കാനക്കൊപ്പം കേരളവും!

തെലങ്കാനക്ക് പുറമേ കേരളം, ഒഡീഷ, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പദ്ധതിയില്‍ പങ്കാളികളാകുന്നില്ല. ചെലവേറിയ പദ്ധതിയാണ് കേന്ദ്രം കൊണ്ടുവന്നതെന്നാണ് കേരളത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം പ്രതികരണം തേടിയിരുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ടെന്നും സംസ്ഥാനം അറിയിച്ചു. ഇതേ തീരുമാനമാണ് തെലങ്കാനയും അറിച്ചിട്ടുള്ളത്.

English summary
Telangana govt opts out of Centre's Ayushman Bharat scheme; BJP hits out at 'unilateral, undemocratic and autocratic decision'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X