കശ്മീരിന് സ്വാതന്ത്ര്യം വേണം; ജെഎന്‍യുവില്‍ പോസ്റ്റര്‍, ഡിഎസ് യു വീണ്ടും വിവാദത്തില്‍!!!
ദില്ലി: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു ക്യാമ്പസില്‍ പോസ്റ്റര്‍. സ്കൂള്‍ സോഷ്യല്‍ സയന്‍സിന്റെ പുതിയ ബ്ലോക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ് യുവിന്റെ പേരിലായിരുന്നു പോസ്റ്റര്‍. വ്യാഴ്യാഴ്ച വൈകിട്ടായിരുന്നു സംഭവം. കശ്മീരിന് സ്വാതന്ത്ര്യം, പാലസ്തീനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങളുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
മൂന്ന് ദിവസമായി പോസ്റ്റര്‍ കണ്ടിരുന്നുവെന്നും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ഡിഎസ് യുവിന്റൈ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതില്‍ അത്ഭുതമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. 2016 ഫെബ്രുവരി ഒമ്പതിന് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, കനയ്യാ കുമാര്‍ എന്നിവര്‍ അംഗങ്ങളായ വിദ്യാര്‍ത്ഥി സംഘടനയാണ് ഡിഎസ് യു. പരിപാടിയ്ക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചുള്ള വിവാദങ്ങള്‍ നേരത്തെ ജെഎന്‍യുവിനെ പിടിച്ച് കുലുക്കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള യുജിസി വിജ്ഞാപനത്തിനെതിരെ വിദ്യാര്‍ത്ഥി ഉപരോധം നടന്നതിനാല്‍ കഴിഞ്ഞ 17 ദിവസമായി സര്‍വ്വകലാശാലയുടെ പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇതിന്റെ പേരില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തരുതെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉന്നയിക്കുന്ന ആവശ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications