കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് ഞങ്ങളോട് പോരാടണോ, ഞങ്ങള്‍ എല്ലാ സൈന്യത്തേയും ഉപയോഗിച്ച് പ്രതിരോധിക്കും- റാവത്ത്

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ ആയുധമേന്തുന്ന യുവാക്കള്‍ക്ക് താക്കീതുമായി ഇന്ത്യന്‍ സൈനിക മേധാവി. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്താണ് കശ്മീരി യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഈ പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് കശ്മീരിലെ സുരക്ഷാ സേന ഇത്രയധികം ക്രൂരത കാണിക്കുന്നതെന്നും കശ്മീരി ജനത അറിയണം. ബിപിന്‍ റാവത്ത് പറയുന്നു. ബൈക്ക് യാത്രികനായ വിനോദസഞ്ചാരിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെ താക്കീത്. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിലും സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് യുവാക്കള്‍ക്കും പരിക്കേറ്റിരുന്നു.

സ്വാതന്ത്ര്യം സാധ്യമല്ല അതാണെനിക്ക് എനിക്ക് കശ്മീരി യുവാക്കളോട് പറയാനുള്ളത്. അത് നടപ്പാകില്ല. അനാവശ്യമായി ഇതിന് പിന്നാലെ പോകേണ്ടതില്ല. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കൊലകള്‍ സൈന്യം ആസ്വദിക്കുന്നില്ല, നിങ്ങള്‍ക്ക് ഞങ്ങളോട് പോരാടണോ, ഞങ്ങള്‍ എല്ലാ സൈന്യത്തേയും ഉപയോഗിച്ച് പ്രതിരോധിക്കും. സുരക്ഷാസേന ഇത്ര നിഷ്ഠൂരമായ നീക്കങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടാണെന്ന് കശ്മീരി ജനത അറിയേണ്ടതുണ്ടെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാണിക്കുന്നു.

rawat-2

സിറിയയെയും പാകിസ്താനെയും നോക്കൂ.. സമാനമായ സാഹചര്യങ്ങളില്‍ അവര്‍ ടാങ്കുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ സൈന്യം ശ്രമിക്കുന്നത് കടുത്ത പ്രകോപനമുള്ള സാഹചര്യങ്ങളിലും പരിക്കുകളും നാശനഷ്ടങ്ങളും ഒഴിവാക്കാനാണ്. ജനങ്ങളെ സൈനിക ഓപ്പറേഷനുകള്‍ തടസ്സപ്പെടുത്താനും ഭീകരരെ രക്ഷപ്പെടുത്താനും അനുവദിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച റാവത്ത് സുരക്ഷാ സേന കുടുതല്‍ ആക്രമണസ്വഭാവമുള്ളവരായി മാറുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. കശ്മീരില്‍ സൈനിക ഓപ്പറേഷന്‍ തടസ്സപ്പെടുത്താന്‍ കശ്മീരി യുവാക്കള്‍ സൈന്യത്തിനെതിരെ കല്ലും ആയുധങ്ങളുമായി തെരുവിലിറങ്ങുന്നത് പതിവ് സംഭവങ്ങളായിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്.

സൈനിക ഓപ്പറേഷന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്ക് കഴിയും റാവത്ത് ചോദിക്കുന്നു. മെയ് ഏഴിന് ചെന്നൈയില്‍ നിന്നെത്തിയ വിനോദസ‍ഞ്ചാരി കല്ലേറില്‍ മരിച്ചതോടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. മെയ് പകുതിയോടെ റംസാന്‍ വൃതം ആരംഭിക്കാനിരിക്കെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നാണ് മുഫ്തി ആവശ്യപ്പെട്ടിട്ടുള്ളത്. ആഗസ്തില്‍ അമര്‍നാഥ് യാത്ര പൂര്‍ത്തിയാകുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി ഉന്നയിച്ചിട്ടുള്ള ആവശ്യം.

English summary
"I want to tell Kashmiri youth that Azadi isn’t possible. It won’t happen. Don’t get carried away unnecessarily,"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X