കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംഖാൻ ക്ഷമ ചോദിക്കണമെന്ന് എംപിമാർ; സർവ്വകക്ഷിയോഗത്തിന് ശേഷം നടപടിയെന്ന് സ്പീക്കർ

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗീക പരാമർശത്തിൽ സമാജ് വാദി പാർട്ടി എംപി അസംഖാൻ മാപ്പ് ചോചദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ബഹളം. ലോക്സഭയിൽ നിരവധി അംഗങ്ങൾ അസംഖാനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ അസംഖാൻ മാപ്പ് പറയണം അല്ലെങ്കിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

<strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!</strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!

ഒരു സ്ത്രീയെ ഇങ്ങനെ അപമാനിച്ച് ഇറങ്ങി പോകാമെന്ന് അസംഖാന്‍ കരുതേണ്ടെന്നും സ്മൃതി പറഞ്ഞു. ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്താണ് പറഞ്ഞതെങ്കില്‍ അസംഖാന്‍ അഴിക്കുള്ളിലാവുമായിരുന്നെന്നും സ്മൃതി പറഞ്ഞിരുന്നു. തികച്ചും ജുഗുപ്സാവഹമായ പ്രവൃത്തിയാണ് അസംഖാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മാതൃകാ പരമായ നടപടി വേണമെന്നും നിർമ്മല സീതാരാമൻ സ്പീക്കറോട് അഭ്യർത്ഥിച്ചു.

azam khan

മുത്തലാഖ് ബില്ലിൽ ചർച്ച നടക്കുന്നതിനിടെ അസംഖാനു സംസാരിക്കാൻ അവസരം നൽകിയിരുന്നു. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് ബിജെപി എംപി രമാദേവിയായിരുന്നു. ചെയറിനോട് സംസാരിക്കുവൂവെന്ന രമാദേവിയുടെ നിർദേശത്തിന് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചാണ് അസംഖാൻ മറുപടി നൽകിയത്.

ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി ചുരുക്കരുത്, ഈ രാജ്യം മുഴുവൻ ഇതെല്ലാം കാണുന്നുണ്ട്. ഇത് പുരുഷൻമാർ മാത്രം വരുന്ന സഭയല്ല. സ്ത്രാകളെ പരസ്യമായി അപമാനിക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കാനാകില്ല. ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കവിയുന്നതോ ന്യായീകരിക്കാൻ കഴിയുന്നതോ അല്ലെന്ന് നാം ഒറ്റക്കെട്ടായി വിളിച്ച് പറയേണ്ടതുണ്ടെന്നും സ്മൃതി ഇറാന് ലോക്സഭയിൽ വ്യക്തമാക്കി. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും സ്പീക്കർ പ്രതികരിച്ചു.

English summary
Azam Khan asked to apologise for sexist remarks in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X