കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംഖാനെതിരെ അറസ്റ്റ് വാറന്റ്.... മൂന്ന് കേസുകളില്‍ വാറന്റ്, ജയപ്രദ പരാമര്‍ശവും കുരുക്കാവും!!

Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ അസം ഖാനെതിരെ അറസ്റ്റ് വാറന്റ്. മൂന്ന് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ബിജെപി നേതാവ് ജയപ്രദയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശം ഇതില്‍ ഗൗരവമേറിയതാണ്. സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇതോടെ പ്രതിപക്ഷ നിരയിലെ മറ്റൊരു നേതാവ് കൂടി അറസ്റ്റ് ഭീഷണിയിലാണ്.

1

രാംപൂര്‍ എസ്പി അജയ് പാല്‍ ശര്‍മ അസംഖാനെതിരെ കേസെടുത്തതായി സ്ഥിരീകരിച്ചു. ബിജെപി എംപിക്കെതിരെ സഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് അസംഖാനെതിരെ മാസങ്ങള്‍ക്ക് മുമ്പ് വലിയ പ്രതിഷേധം നടന്നിരുന്നു. അസംഖാനെ അയോഗ്യനാക്കണമെന്ന് വരെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അസംഖാന്‍ മാപ്പുപറയുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അസംഖാന്‍ ജയപ്രദയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. അഞ്ച് കേസുകളില്‍ അസംഖാന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. അതേസമയം മോദി സര്‍ക്കാര്‍ അസംഖാനെതിരെ പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുലായം സിംഗ് ആരോപിച്ചു. അദ്ദേഹത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ അണിനിരക്കുമെന്നും മുലായം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ തല തിരിഞ്ഞ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാജ് വാദി പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുലായം പറഞ്ഞു. അതേസമയം എസ്പി പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാനും മുലായം പറഞ്ഞു. തന്നോട് കുറച്ച് ബിജെപി നേതാക്കള്‍ അവരുടെ പാര്‍ട്ടിയുടെ നയത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു. അസംഖാനെതിരെ നടക്കുന്നത് അനീതിയാണെന്നും അവര്‍ എന്നോട് പറഞ്ഞെന്നും മുലായം പറഞ്ഞു.

ജോതിരാദിത്യ സിന്ധ്യക്ക് അധ്യക്ഷ സ്ഥാനമില്ല... കാരണം ഇതാണ്, സോണിയ പറഞ്ഞത് ഇങ്ങനെജോതിരാദിത്യ സിന്ധ്യക്ക് അധ്യക്ഷ സ്ഥാനമില്ല... കാരണം ഇതാണ്, സോണിയ പറഞ്ഞത് ഇങ്ങനെ

English summary
azam khan faces arrest warrant in 3 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X