തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അസം ഖാന്
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്. തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ ആജ്ഞാനുവര്ത്തിയാണെന്നാണ് ഖാന്റെ ആരോപണം.
തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ സത്യസന്ധത തെളിയിക്കേണ്ടതുണ്ടെന്നും അസംഖാന് ദില്ലിയില്‍ പറഞ്ഞു. കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയും ഖാന് മുഴക്കി.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് അസം ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. തന്റെ വൈകാരികാവസ്ഥ തിരിച്ചറിയാതെ കമ്മീഷന് സിബിഐ കളിക്കുകയാണെന്ന് ഖാന് ആരോപിച്ചു.
ഏപ്രില്‍ 11 ന് ആയിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനേയും ബിജെപി നേതാവ് അമിത് ഷായേയും ഉത്തര്‍ പ്രദേശില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയത്. ഇരുവരുടേയും പ്രസംഗങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ട് പേര്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചതാണ് അസം ഖാന് പ്രശ്നമായത്. മോദിയുടെ കരങ്ങള്‍ നിഷ്കളങ്കരായ ആളുകളുടെ രക്തം കൊണ്ട് നിറം പിടിപ്പിക്കപ്പെട്ടവയാണെന്നായിരുന്നു ഖാന്റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ വച്ചായിരുന്നു ഇത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications