കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അസം ഖാന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ ആജ്ഞാനുവര്‍ത്തിയാണെന്നാണ് ഖാന്റെ ആരോപണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ സത്യസന്ധത തെളിയിക്കേണ്ടതുണ്ടെന്നും അസംഖാന്‍ ദില്ലിയില്‍ പറഞ്ഞു. കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയും ഖാന്‍ മുഴക്കി.

Azam Khan

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് അസം ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. തന്റെ വൈകാരികാവസ്ഥ തിരിച്ചറിയാതെ കമ്മീഷന്‍ സിബിഐ കളിക്കുകയാണെന്ന് ഖാന്‍ ആരോപിച്ചു.

ഏപ്രില്‍ 11 ന് ആയിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനേയും ബിജെപി നേതാവ് അമിത് ഷായേയും ഉത്തര്‍ പ്രദേശില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ഇരുവരുടേയും പ്രസംഗങ്ങളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ട് പേര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചതാണ് അസം ഖാന് പ്രശ്‌നമായത്. മോദിയുടെ കരങ്ങള്‍ നിഷ്‌കളങ്കരായ ആളുകളുടെ രക്തം കൊണ്ട് നിറം പിടിപ്പിക്കപ്പെട്ടവയാണെന്നായിരുന്നു ഖാന്റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ വച്ചായിരുന്നു ഇത്.

English summary
Azam Khan hits out at EC, says poll panel acting at behest of Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X