മുലായത്തിന്റെ പിറന്നാള്‍ ആഘോഷം സ്പോണ്സര് ചെയ്യുന്നത് താലിബാന്?
ലഖ്നൊ: കളിയാക്കാനാണ് അസം ഖാന് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ സ്വന്തം പാര്‍ട്ടിയുടെ എല്ലാമെല്ലാമായ നേതാവ് മുലായം സിങ് യാദവിന്റെ പിറന്നാള്‍ ആഘോഷത്തിന് പണം ചെലവാക്കുന്നത് താലിബാനും ദാവൂദ് ഇബ്രാഹിമുമാണ് എന്ന് അസം ഖാന് പറയില്ലല്ലോ. മുലായത്തിന്റെ പിറന്നാള്‍ ഇത്രയും ഗംഭീരമായി ആഘോഷിക്കാന്‍ ഫണ്ടെടവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചപ്പോഴായിരുന്നു അസംഖാന്റെ പരിഹാസം.
പിറന്നാള്‍ ആഘോഷത്തിന് പണം എവിടെനിന്ന് വരുന്നു എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. തീവ്രവാദ സംഘടനകളായ താലിബാനും ദാവൂദ് ഇബ്രാഹിമുമാണ് പിറന്നാള്‍ ആഘോഷത്തിന് പണം ചെലവാക്കുന്നത് - അസം ഖാന് പറഞ്ഞു. 75 അടി നീളമുള്ള അത്യുഗ്രന്‍ കേക്കാണ് മുലായത്തിന്റെ പിറന്നാളിന് ഒരുക്കിയിരിക്കുന്നത്.

ലണ്ടനില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന വിക്ടോറിയന്‍ ബാഗിയാണ് മുലായത്തിന്റെ പിറന്നാളാഘോഷത്തിലെ ഹൈലൈറ്റ്. അസം ഖാനോടൊപ്പം 14 കിലോമീറ്റര്‍ മുലായം ഈ പ്രത്യേക കുതിരവണ്ടിയില്‍ സഞ്ചരിക്കും. രാംപൂരില്‍ മെഡിക്കല്‍ കോളേജിന് പിറന്നാള്‍ ദിനത്തില്‍ മുലായം തറക്കല്ലിടും. ഉത്തരാഖണ്ട് ഗവര്‍ണര്‍ അടക്കമുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
മുലായം സിങ് യാദവിന്റെ എഴുപത്തിയാറാം പിറന്നാള്‍ ആര്‍ഭാടത്തോടെ ആഘോഷിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം. സമ്ത ദിവസ് എന്ന പേലിലാണ് പാര്‍ട്ടി ഈ ദിവസം ആഘോഷിക്കുന്നത്. രാംപൂരില്‍ മുലായത്തിനൊപ്പം മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകുമെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications