കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കും മായാവതിക്കും പിന്നാലെ അസം ഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റ വിലക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
മനേകയ്ക്കും അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ദില്ലി: യോഗി ആദിത്യ നാഥിനും മായാവതിക്കും പിന്നാലെ പെരുമാറ്റ ചട്ടലംഘനം നടത്തിയ അസംഖാനും മനേക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്. സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ 3 ദിവസത്തേയ്ക്കും ബിജെപി നേതാവ് മനേക ഗാന്ധിക്ക് 2 ദിവസത്തേയ്ക്കുമാണ് പ്രചാരണം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടിത്തിയിരിക്കുന്നത്.

സമാജ് വാദി പാർട്ടിയിൽ നിന്നും ബിജെപിയിലെത്തി രാംപൂരിൽ നിന്നും ജനവിധി തേടുന്ന ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമർശത്തിന്റെ പേരിലാണ് അസം ഖാന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 'കാക്കി അടി വസ്ത്ര' പരാമർശത്തിൽ സ്ത്രിത്വത്തെ അപമാനിച്ചതിന് അസംഖാനെതിരെ പോലീസ് കേസെടുത്തിരുന്നു. ദേശീയ വനിതാ കമ്മീഷൻ അസം ഖാന് നോട്ടീസ് അയച്ചിട്ടുണ്ട്.

ബിജെപിക്ക് 400 സീറ്റല്ല 40 സീറ്റാണ് ലഭിക്കുക! ബിജെപിയെ വെട്ടിലാക്കി പാർട്ടിയിലെ മുതിർന്ന നേതാവ്! ബിജെപിക്ക് 400 സീറ്റല്ല 40 സീറ്റാണ് ലഭിക്കുക! ബിജെപിയെ വെട്ടിലാക്കി പാർട്ടിയിലെ മുതിർന്ന നേതാവ്!

azam

സുൽത്താൻപൂരിൽ നടത്തിയ വർഗീയ പ്രസംഗത്തിന്റെ പേരിലാണ് മനേകാ ഗാന്ധിക്ക് കുരുക്ക് വീണത്. എന്തായാലും ഇവിടെ താൻ ജയിക്കും. മുസ്ലീങ്ങളുടെ വോട്ട് ഇല്ലാതെയാണ് താൻ ജയിക്കുന്നതെങ്കിൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തനിക്ക് ബാധ്യതയുണ്ടാവില്ലെന്നായിരുന്നു മനേകാ ഗാന്ധിയുടെ പ്രസംഗം. സുൽത്താൻ പൂരിൽ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന തൂരബ്ഖനി മേഖലയിൽ വെച്ചായിരുന്നു പ്രസംഗം. ഈ ദൃശ്യങ്ങൾ വൈറലായതോടെ മനേകാ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

അതേ സമയം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ നടപടി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Azam Khan, Maneka Gandhi Face Campaign Ban For Poll Code Violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X