അസംഖാന്‍ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ അപകടകാരിയായ കുറ്റവാളി: ശിവസേന
മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍ ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനേക്കാള്‍ അപകടകാരിയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലാണ് ശിവസേന അസംഖാനിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തു വന്നത്.
താജ്മഹല്‍ തകര്‍ത്ത് അവിടെ ശിവസേന ക്ഷേത്രം പണിയന്‍ പോകുന്നുവെന്ന പ്രസ്താവന ബാബറി മസ്തിജ് തകര്‍ക്കപ്പെട്ടതിന്റെ 23 ാം വാര്‍ഷികത്തില്‍ അസംഖാന്‍ നടത്തിയിരുന്നു.എന്നാല്‍ ഈ പ്രസ്താവന ശിവസേനയെ ചൊടിപ്പു. ഇതോടെ അസംഖാന്‍ കൊടും കുറ്റവാളിയാളെന്നു പറഞ്ഞു കൊണ്ട് ശിവസേന രംഗത്തെത്തുകയായിരുന്നു.

മുംബൈ ബോംബ് സ്‌ഫോടനത്തെയും അസംഖാന്‍ അനൂകൂലിച്ചുവെന്ന് ശിവസേന ആരോപിച്ചു. പുറത്തു നിന്ന് ശത്രുക്കളുടെ ആവശ്യമില്ല, രാജ്യത്തിനകത്തു തന്നെ ശത്രുക്കളുണ്ടെന്നും ശിവസേന മുഖപത്രത്തില്‍ പറഞ്ഞു.
അസംഖാന്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതും ശിവസേനയെ ചൊടിപ്പിച്ചിരുന്നു. വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കഴിഞ്ഞ ഒക്ടോബറില്‍ കത്തയച്ചിരുന്നു. കത്തില്‍, ആര്‍എസ്എസ് ഇന്ത്യയുടെ മതേതര സ്വഭാവത്തിനു ഭീഷണിയാണെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അസംഖാന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications