കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനങ്ങള്‍ക്ക് കാരണം മൊബൈല്‍ ഫോണുകളെന്ന് മന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണെന്ന് പറഞ്ഞ ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന്‍ വിവാദത്തില്‍. ഗ്രാമങ്ങളിലും മറ്റുമുള്ള യുവാക്കള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മോശം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ബാല ലൈംഗിക പീഡനങ്ങള്‍ അടക്കം വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രി പറയുന്നത്.

രണ്ടരവയസുകാരിയായ പെണ്‍കുട്ടിയെ പോലും പീഡിപ്പിക്കുന്നു, കാരണമെന്താ? മൊബൈല്‍ ഫോണ്‍. ന്യൂ ജനറേഷന്‍ യുവാക്കള്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. മൊബൈല്‍ ഫോണുകളില്‍ അശ്ലീല സിനിമകള്‍ കാണുന്നത് യുവാക്കളുടെ കുറ്റകൃത്യവാസന വര്‍ധിപ്പിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

banonphn

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങളാണ് ഇവര്‍ കാണുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരുവിധ നിയന്ത്രണവും ഇന്ന് നിലവിലില്ലെന്നു പറഞ്ഞ അസം ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയും ചെയ്തു. രാജ്യത്ത് നടക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. മൊബൈല്‍ ഫോണ്‍ ആണോ കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നത്? സ്മാര്‍ട് ഫോണുകള്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ ഉണ്ടായിട്ടില്ലേയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ ചോദിച്ചു.

English summary
Azam Khan says Mobile phones responsible for rape of minors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X