കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി താജ്മഹല്‍ തച്ചുടച്ചാല്‍ താന്‍ ഒപ്പം നില്‍ക്കും, അടിമത്വത്തിന്റെ അടയാളം, അസം ഖാന്‍ വീണ്ടും....

Google Oneindia Malayalam News

വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വീണ്ടും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹല്‍ തച്ചുടച്ചാല്‍ താന്‍ ഒപ്പം നില്‍ക്കുമെന്ന പ്രസ്താവനയുമായാണ് അസം ഖാന്‍ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പിം താജ്മഹലും പാര്‍ലമെന്റും തച്ചുടക്കണമെന്ന ആവശ്യവുമായി അസം ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്.

സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ യോഗി സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തു
ര്‍ന്നാണ് ഇപ്പോള്‍ താജ്മഹല്‍ തച്ചുടച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന പ്രസ്താവനയുമായി അസം ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

അടിമത്വത്തിന്റെ അടയാളങ്ങള്‍..

അടിമത്വത്തിന്റെ അടയാളങ്ങള്‍..

താജ്മഹലും ചെങ്കോട്ടയും കുത്തബ്ബ് മിനാറുമൊക്കെ അടിമത്വത്തിന്റെ അടയാളങ്ങളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അസം ഖാന്‍ പറഞ്ഞു. ടൂറിസം മന്ത്രി റീത്ത ബഹുഗുണ പുതിയ ബ്രോഷര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് അസം ഖാന്റെ വിവാദ പ്രസ്താവന

താജ്മഹലില്ല

താജ്മഹലില്ല

സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ യോഗി സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗംഗാ നദിയും വാരണാസിയുമൊക്കെ പട്ടികയില്‍ ഇടം നേടിയിരുന്നു. വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിവാദ നായകന്‍

വിവാദ നായകന്‍

മുന്‍പും സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തി അസം ഖാന്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് അസം ഖാന്‍ പ്രസ്താവിച്ചിരുന്നു. മുസ്ലീങ്ങളല്ലാത്തവര്‍ മുത്തലാഖ് വിഷയത്തില്‍ ഇടപെടേണ്ടെന്നും അത് തങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാന്‍ പറഞ്ഞിരുന്നു.

നാവു പിഴുതാല്‍ പാരിതോഷികം

നാവു പിഴുതാല്‍ പാരിതോഷികം

അസം ഖാന്റെ നാവ് പിഴുതു കൊണ്ടു വരുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് രാജേഷ് കുമാര്‍ അശ്വതി പറഞ്ഞിരുന്നു. സൈനികര്‍ക്കെതിരെ അസം ഖാന്‍ നടത്തിയ അപകീര്‍ത്തിപരമായ പ്രസ്താവനയാണ് വിഎച്ച്പി നേതാവിനെ ചൊടിപ്പിച്ചത്. കശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടാറുണ്ടെന്നും ബലാത്സംഗത്തെ ചെറുക്കാന്‍ സൈനികരുടെ സ്വകാര്യ അവയവങ്ങള്‍ സ്ത്രീകള്‍ മുറിച്ചു നീക്കിയിട്ടുണ്ടെന്നുമായിരുന്നു ഒരു പൊതുപരിപാടിക്കിടെ അസം ഖാന്‍ പറഞ്ഞത്.

മോദിക്കെതിരെയും

മോദിക്കെതിരെയും

അസം ഖാന്‍ എന്നും വിവാദ നായകനാണ്. മോദിയ്‌ക്കെതിരെ നടത്തിയ വിവാദ പരമാര്‍ശവും ശ്രദ്ധേയമായിരുന്നു. മോദി പാകിസ്താനില്‍ പോയപ്പോള്‍ ദാവൂദ് ഇബ്രാഹിമിനെ കണ്ടു എന്നായിരുന്നു പരാമര്‍ശം

English summary
Azam Khan says will support UP govt if it demolishes Taj Mahal; calls Red Fort, Qutub Minar signs of slavery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X