കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ആ 'രഹസ്യം' പുറത്ത്!! മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം ഇതാണത്രേ, കണ്ടുപിടിച്ചത്...

തൊഴിലില്ലായ്മ കാരണമാണ് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതെന്നു യുപി മന്ത്രി അസം ഖാന്‍

  • By Manu
Google Oneindia Malayalam News

ലഖ്‌നൗ: വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ വീണ്ടും വിവാദത്തില്‍. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാനുള്ള കാരണത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിനു കാരണം.

 അസം ഖാന്റെ കണ്ടുപിടുത്തം

തൊഴിലില്ലായ്മയാണ് മുസ്ലിങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് അസം ഖാന്‍ പറഞ്ഞു. പ്രത്യേകിച്ചൊരു ജോലിയുമില്ലാത്തതിനെ തുടര്‍ന്നു മുസ്ലിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിടുകയാണ്. മുസ്ലിങ്ങള്‍ക്കു നരേന്ദ്ര മോദി സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇതു നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന റാലിക്കിടെ

അലഹബാദില്‍ നടന്ന സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഉത്തര്‍പ്രദേശ് നഗര വികസന മന്ത്രി കൂടിയായ അസംഖാന്റെ വിവാദ പ്രസ്താവന.

ഹിന്ദുക്കള്‍ക്കു ജോലിയുണ്ട്

മുസ്ലിങ്ങളെപ്പോലെ ഹിന്ദു ജനസംഖ്യ ഉയരാത്തതിനുള്ള കാരണവും അസംഖാന്‍ വിശദീകരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കു ജോലിയുണ്ട്. അതിനാലാണ് ഹിന്ദുക്കള്‍ക്കു മുസ്ലിങ്ങളെപ്പോലെ കുട്ടികള്‍ ഉണ്ടാവാത്തത്. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നത് മുസ്ലിങ്ങളില്‍ നിന്നാണ് ഹിന്ദുക്കള്‍ പഠിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കുള്ള മറുപടി ?

ബിജെപിക്കുള്ള മറുപടിയായാണ് അസം ഖാന്റെ വിവാദ പ്രസ്താവനയെ പലരും വിലയിരുത്തുന്നത്. ജനസംഖ്യ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണെന്നും നാലു ഭാര്യമാരും 40 കുട്ടികളുമുള്ളവരാണ് ഇതിനു കാരണക്കാരെന്നും മുസ്ലിങ്ങളുടെ പേര് പരാമര്‍ശിക്കാതെ ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തം

അസംഖാന്റെ പ്രസ്തവാന ഇതിനകം വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് ഇപ്പോഴും തൊഴില്‍ ഇല്ലാത്തവരായി തുടരുന്നതെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസിനോടു തന്നെയാണ് അസംഖാന്‍ ചോദിക്കേണ്ടതെന്ന് ബിജെപിയുടെ ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ തിരിച്ചടിച്ചു.

English summary
Muslims have so many children since they had no other work to do, Uttar Pradesh's Urban Development and Parliamentary Affairs Minister Mohd Azam Khan- courting yet another controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X