Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസ വിവാദം; സാക്ഷി മഹാരാജ് റേപ്പിസ്റ്റെന്ന് അസം ഖാന്‍

ബറാബങ്കി: മദ്രസകളില്‍ ഭീകരവാദം പഠിപ്പിക്കുന്നു എന്ന് പറഞ്ഞ ബി ജെ പി എം പി സാക്ഷി മഹാരാജ് റേപ്പിസ്റ്റെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ബലാത്സംഗക്കുറ്റത്തിന് കേസില്‍ പെട്ടിട്ടുള്ള ആളാണ് മദ്രസകളില്‍ ഭീകരവാദം പഠിപ്പിക്കുന്നു എന്ന് പറഞ്ഞത്. മദ്രസകളില്‍ മുസ്ലിം വിദ്യാഭ്യാസമാണ് നടക്കുന്നത്. ബലാത്സംഗക്കുറ്റത്തിന് കേസുള്ള ആളാണ് മദ്രസകളെക്കുറിച്ച് പ്രസ്താവന ഇറക്കിയത്.

മദ്രസകളെ ലൗ ജിഹാദിന്റെയും ഐ എസ് ഐയുടെയും കേന്ദ്രങ്ങളാക്കി മുദ്ര കുത്തി വര്‍ഗീയത വളര്‍ത്താനാണ് ഒരു ബലാത്സംഗ വീരന്റെ ശ്രമം. കാവി വസ്ത്രം അണിഞ്ഞത് കൊണ്ട് മാത്രം ഒരാള്‍ സന്യാസിയാകില്ല - ഉത്തര്‍ പ്രദേശ് മന്ത്രി കൂടിയായ അസം ഖാന്‍ പറഞ്ഞു. സെപ്തംബര്‍ 14 നാണ് ഉന്നാവോയിലെ ബി ജെ പി എം പിയായ സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്.

azam-khan

ലൗ, ജിഹാദ് എന്നീ രണ്ട് വാക്കുകള്‍ തിന്മയെ ചെറുക്കാനുള്ള ഉപകരണമാണ്. ഇത് രണ്ടും ഒരുമിച്ച് പറയുന്നതേ ശരിയല്ല. ലൗ ജിഹാദ് എന്ന് പറഞ്ഞ് ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലിം ചെറുപ്പക്കാരെ വിലക്കാനുള്ള നീക്കം സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നും അസം ഖാന്‍ പറഞ്ഞു.

മുസ്ലിങ്ങളോട് ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും പാകിസ്താനിലേക്ക് പോകാനുമാണ് പറയുന്നത്. ബാദുണ്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്കുള്ള മറുപടി കൊടുത്തു എന്നും ഖാന്‍ പറഞ്ഞു.

2000 ല്‍ സാക്ഷി മഹാരാജിനെതിരെ രണ്ട് ബലാത്സംഗക്കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകളില്‍ പെട്ട് ഇയാള്‍ ഒരു മാസം ജയിലിലും കഴിഞ്ഞു. പിന്നീട് തെളിവില്ലാതെ ഇയാളെ വെറുതെ വിട്ടു. സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭ എം പിയായിരുന്നു സാക്ഷി മഹാരാജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+