കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂട്ടിയയും അഹ്‌സറും തോറ്റു, റാത്തോറിന് ജയം

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയം പയറ്റാന്‍ വന്ന കായികതാരങ്ങള്‍ തകര്‍ന്നടിഞ്ഞ ദിവസമായിരുന്നു . കളി കളിക്കളത്തില്‍ മതിയെന്നായിരിക്കണം വോട്ടര്‍മാര്‍ ചിന്തിച്ചത്. കായികേ്രപമികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അസന്തോഷകരമായ ദിവസമായിരുന്നു ഇന്നലെ. നാല് കായികതാരങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും തിരിച്ചടിയേറ്റ ദിവസം. ക്രീസില്‍ സ്വപ്‌നങ്ങള്‍ വിതച്ചവര്‍ ബാലറ്റ് പേപ്പറില്‍ തകര്‍ത്തെറിയപ്പെട്ട ദിവസം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് നസ്‌റുദ്ദീന്‍, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് എന്നിവരുടെ പരാജയം ദയനീയമായിരുന്നു. രാജസ്ഥാനിലെ ടോങ്ക് മധോപൂരിലായിരുന്നു അസ്ഹറുദ്ദീന്‍ ജനവിധി തേടിയത്. ഒന്നര ലക്ഷത്തോളം വോട്ടിന്റെ തോല്‍വിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി സുഖ്ബിര്‍ സിംഗില്‍ നിന്നും അസ്ഹര്‍ ഏറ്റുവാങ്ങിയത്.

മുഹമ്മദ് കൈഫ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യു.പിയിലെ ഫുല്‍പുര്‍ മണ്ഡലത്തിലായിരുന്നു. ബി.ജെ.പിയുടെ കേശവ് പ്രസാദ് മൗര്യ അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കൈഫിനെ പരാജയപ്പെടുത്തിയത്. 4.12 ലക്ഷം വോട്ടുകള്‍ മാത്രമാണ് കൈഫിന്റെ പെട്ടിയില്‍ വീണത്. അടുത്ത നാണക്കേടുണ്ടാക്കിയ പരാജയം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ്ങ് ബൂട്ടിയയുടേതായിരുന്നു.

sports-person

ഡാര്‍ജിലിംഗ് മണ്ഡലത്തില്‍ നിന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ബുട്ടിയയുടെ രംഗപ്രവേശം. മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ദിലീപ് ടര്‍ക്കിയായിരുന്നു രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനിറങ്ങിയ അടുത്ത കായികതാരം. ബി.ജെ.പി നേതാവ് തന്നെയാണ് ഇവിടെയും ജയിച്ചത്. അതേസമയം രണ്ടാം അങ്കത്തിനിറങ്ങിയ മുന്‍ ഇന്ത്യന്‍ ഫൂട്‌ബോള്‍ ടീം ക്യാപ്റ്റനായ പ്രസൂണ്‍ ബാനര്‍ജി ഹോര്‍വ്വാഹ് മണ്ഡലം നിലനിര്‍ത്തി. സി.പി.എമ്മിന്റെ സിര്‍ദിപ് ഭട്ടാചാര്യയെ 1.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാനര്‍ജി തോല്‍പ്പിച്ചത്.

മറ്റൊരു വരവ് രാഷ്ട്രീയക്കാരനായ കീര്‍ത്തി ആസാദ് ദര്‍ഭംഗ മണ്ഡലത്തില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.ജെ.ഡിയുടെ അലി അഷ്‌റഫ് ആണ് ഇവിടെ പരാജയപ്പെട്ടത്. ഇതിനിടെ പിടിച്ചുനില്‍ക്കാനുള്ളത് ഒളിംപിംക് വെള്ളിമെഡല്‍ജേതാവ് രാജ്യവര്‍ദ്ധന്‍സിംഗ് രത്തോറിന്റെ ജയ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം മാത്രം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രത്തോര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വമ്പന്‍ കോണ്‍ഗ്രസ് നേതാവുമായ സി.പി ജോഷിയെയാണ് പരാജയപ്പെടുത്തിയത്.

English summary
Azhar,Kaif, Baichung face crushing defeats, big win for Rathore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X