അസിം പ്രേംജിയും ആര്‍എസ്എസ് ആയോ...
ദില്ലി: രാജ്യത്തെ സമ്പന്നരെല്ലാം പുതിയ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ഒരു ഭാഗത്തേക്ക് ചായുകയാണോ... ഗുജറാത്തില്‍ നിന്നുള്ള കോടീശ്വരന് അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ ഏറെ പുറത്ത് വന്നിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം അംബാനിമാരുമായും അടുത്ത ബന്ധമാണ്.
എന്നാല്‍ അതൊന്നും അല്ല ഇപ്പോള്‍ പറയുന്നത്. ഐടി രംഗത്തെ വമ്പന്മാരായ വിപ്രോയുടെ ചെയര്മാന് അസിം പ്രേംജിയെ കുറിച്ചാണ്. അസിം പ്രേംജിയും മോദിയും തമ്മില്‍ എന്ത് ബന്ധം?

അസിം പ്രേംജിയും നരേന്ദ്ര മോദിയും തമ്മില്‍ ഒരു ബന്ധവും ഇല്ല. പക്ഷേ കഴിഞ്ഞ ദിവസം ആര്‍എസ്എസ് നടത്തിയ പരിപാടിയില്‍ അസിം പ്രേംജി പങ്കെടുത്തു... അതാണ് പ്രസ്നം.
രാഷ്ട്രീയ സേവാ സംഗം എന്ന പേരില്‍ ആര്‍എസ്എസ് നടത്തിയ എന്‍ജിഒകളുടെ യോഗത്തിലേക്കാണ് അസിം പ്രേംജിയെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ക്ഷണിച്ചത്. ഈ പരിപാടിയില്‍ പ്രേംജി മോഹന്‍ ഭാഗവതിനൊപ്പം വേദി പങ്കിടുകയും ചെയ്തു.
ഇതോടെ അസിം പ്രേംജി ആര്‍എസ്എസ് ആയി എന്ന് പറഞ്ഞ് ഒരു പറ്റം രംഗത്തെത്തി. എന്നാല്‍ പ്രേംജി ഇതുകൊണ്ടൊന്നും കുലുങ്ങിയില്ല കെട്ടോ... ഒരു പരിപാടിയല്‍ പങ്കെടുത്തുതുകൊണ്ട്, അവരില്‍ ഒരാളായി എന്നര്ത്ഥമില്ലെന്നായിരുന്നു അസിം പ്രേംജിയുടെ മറുപടി. തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും രാജ്യ പുരോഗതിയിലാണ് തന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications