കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,300 കോടി രൂപയുടെ ഓഹരികൾ അസീം പ്രേജി വിറ്റഴിച്ചു

Google Oneindia Malayalam News

ബെംഗളൂരു: അസീം പ്രേംജി വിപ്രോയുടെ 73,00 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഓഹരികൾ വിറ്റഴിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവും അധികം തുക നീക്കി വയ്ക്കുന്നതിൽ ലോകത്ത് അഞ്ചാം സ്ഥാനത്തും എഷ്യയിൽ ഒന്നാം സ്ഥാനത്തുമാണ് അസീം പ്രേംജി ഫൗണ്ടേഷൻ.

പശുവാദികളുടെ അക്രമം അന്വേഷിച്ച സംഘത്തിന് 'ദാരുണാന്ത്യം'; എല്ലാം നിര്‍ത്തി, ഡാറ്റ നശിപ്പിച്ചുപശുവാദികളുടെ അക്രമം അന്വേഷിച്ച സംഘത്തിന് 'ദാരുണാന്ത്യം'; എല്ലാം നിര്‍ത്തി, ഡാറ്റ നശിപ്പിച്ചു

വിപ്രോയുടെ ബൈ-ബാക്ക് പദ്ധതിയിലൂടെയാണ് 73,00 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചത്. 224.6 മില്യൺ ഷെയറുകൾ അസീം പ്രേംജി വിറ്റഴിച്ചതായി വിപ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈവശമുള്ളതിന്റെ 3.96 ശതമാനം ഓഹരികളാണ് വിറ്റഴിച്ചിരിക്കുന്നത്.

azim prembji

കഴിഞ്ഞ മാർച്ചിൽ തന്റെ കൈവശമുള്ള 67 ശതമാനം ഓഹരിയിൽ നിന്നുള്ള വരുമാനമായ ഏകദേശം 1.45 ലക്ഷം കോടി രൂപയാണ് അസീം പ്രേംജി ഫൗണ്ടേഷന് കൈമാറിയത്. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് അസീം പ്രേംജി ഫൗണ്ടേഷൻ പ്രധാനമായും പണം സംഭാവന ചെയ്യുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് പ്രവർത്തനം. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സജീവ പ്രവർത്തനം നടത്തുന്നത്.

ഉത്തരേന്ത്യയിലും അസീം പ്രേജി യൂണിവേഴ്സിറ്റി ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.നിലവിൽ ബെംഗളൂരുവിലാണ് യൂണിവേഴ്സിറ്റിയുള്ളത്. അസീം പ്രേംജിക്കും കുടുംബത്തിനുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്. നാല് ദശാബ്ദങ്ങൾക്ക് മുമ്പ് വെജിറ്റബിൾ ഓയിൽ കമ്പനിയിൽ നിന്നും തുടങ്ങിയ വിപ്രോ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനികളിൽ ഒന്നായിമാറുകയായിരുന്നു.

English summary
Azim Premji sold out shares worth 7300 crores in Wipro buy back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X