കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൈക്കൂലി' വീഡിയോ, വീഴാതെ ശ്രീരാമലു, കര്‍ണാടകത്തില്‍ വീണ്ടും കളി മുറുക്കും, അതിശക്തന്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സുഷമാ സ്വരാജിന്‍റെ ഡ്രൈവറായി തുടങ്ങിയ ശ്രീരാമലു | Oneindia Malayalam

ബിജെപി നേതാവ് സുഷമാ സ്വരാജിന്‍റെ ഡ്രൈവറായി തുടങ്ങിയ ബി ശ്രീരാമലു കണ്ണടച്ച് തുറക്കും മുന്‍പാണ് കര്‍ണാടക രാഷ്ട്രീയത്തിലെ ഡ്രൈവിങ്ങ് ഫോഴ്സായി മാറിയത്. യെഡ്ഡിയും റെഡ്ഡി സഹോദരന്‍മാരും ശ്രീരാമലുവും ഇല്ലാതെ കര്‍ണാടക രാഷ്ട്രീയം ഒരുപക്ഷേ അപൂര്‍ണമായിപ്പോകും.റെഡ്ഡി സഹോദരന്‍മാരുടെ വലം കൈയ്യായിരുന്നു ശ്രീരാമലു.

<strong>കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ</strong>കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ

2008 ല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ ഏറിയതും ഈ ഗോത്രവിഭാഗം നേതാവിന്‍റെ തന്ത്രങ്ങളിലൂടെയായിരുന്നു.എന്നാല്‍ യെഡ്ഡിയുടെ തന്ത്രങ്ങള്‍ക്കൊപ്പം ഇത്തവണ ശ്രീരാമലുവിന്‍റെ നീക്കങ്ങളും കര്‍ണാടകത്തില്‍ പിഴച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്കെതിരായി ബദാമിലാണ് ശ്രീരാമലു മത്സരിച്ചത്. ഖനന അഴിമതി തന്നെയാണ് ഇത്തവണയും ശ്രീരാമലുവിന് തിരിച്ചടിയായത്.

 രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ ജീവിതം

1996 ല്‍ ബെല്ലാരിയില്‍ നഗരസഭ കൗണ്‍സിലറായിട്ടായിരുന്നു ശ്രീരാമലുവിന്‍റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. 2004 ല്‍ ആദ്യമായി ബെല്ലാരിയില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയി. എന്നാല്‍ റെഡ്ഡി സഹോദരന്‍മാര്‍ ഖനി അഴിമതിക്കേസില്‍ കുടുങ്ങിയ പിന്നാലെ 2011 ല്‍ ശ്രീരാമലു ബിജെപി വിട്ടു. പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. കര്‍ണാടക ജനപക്ഷ പാര്‍ട്ടി രൂപീകരിച്ച് യെദ്യൂരപ്പയും ബെല്ലാരിയിലും വടക്കൻ കർണാടകത്തിലും സ്വാധീനമുള്ള ശ്രീരാമലുവും റെഡ്ഢി സഹോദരങ്ങളും ബാഡവര ശ്രമികാര റെയ്താര കോൺഗ്രസ് പാർട്ടിയുമായും രംഗത്തെത്തി.

 നേതാക്കളെ പുറത്ത് നിര്‍ത്തി

നേതാക്കളെ പുറത്ത് നിര്‍ത്തി

2013ലെ തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയെയും ശ്രീരാമലുവിനെയും പുറത്തുനിർത്തിയ ബിജെപി കർണാടകയുടെ ഹൃദയമിടിപ്പറിയുന്ന നേതാക്കളില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.യെദ്യൂരപ്പയുടെ പാര്‍ട്ടിക്കൊപ്പം നിര്‍ണായക പ്രകടനമായിരുന്നു ആ തിരഞ്ഞെടുപ്പില്‍ ശ്രീരാമലുവിന്‍റെ റെയ്താര കോണ്‍ഗ്രസും നേടിയത്.

 മോദിയുടെ പ്രിയപ്പെട്ടവര്‍

മോദിയുടെ പ്രിയപ്പെട്ടവര്‍

നാല് സീറ്റുകള്‍ ശ്രീരാമലുവിന്‍റെ പാര്‍ട്ടി നേടി. ശ്രീരാമുലുവിന്‍റെ പാര്‍ട്ടിയും യെദ്യൂരപ്പയുടെ പാര്‍ട്ടിയും നടത്തിയ പ്രകടനങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി. ആ തിരഞ്ഞെടുപ്പില്‍ വെറും 68 സീറ്റുകളില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപിയോട് ഇടഞ്ഞെങ്കിലും മോദിയുടെ പ്രീയപ്പെട്ടവരായി ശ്രീരാമലുവും യെദ്യൂരപ്പയും തുടര്‍ന്നു. ഇത് 2014 ല്‍ ഇരുവരുടേയും ബിജെപിയിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.

 വീണ്ടും ബിജെപി

വീണ്ടും ബിജെപി

പിന്നീട് യെദ്യൂരപ്പയും ശ്രീരാമലവും ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഇതോടെയാണ് കർണാടകയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ബിജെപിക്കായത്. വടക്കൻ കർണാടകയിലും ബെല്ലാരിയിലും സ്വാധീനമുള്ള ശ്രീരാമലുവും റെഡ്ഢി സഹോദരങ്ങളും തിരികെ ബിജെപിയിൽ എത്തിയതോടെ ഈ മേഖലയിൽ ബിജെപി കരുത്താർജ്ജിക്കുകയായിരുന്നു.

 അതിശക്തന്‍

അതിശക്തന്‍

2018 നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയിലും ശ്രീരാമലു ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി യെദ്യൂരപ്പയെ ഉയര്‍ത്തിക്കൊണ്ടുവന്നതും ശ്രീരാമലുവിന്‍റെ ഇടപെടലായി വിലയിരുത്തപ്പെട്ടു. ഇതുകൂടാതെ തന്‍റെ സ്വാധീനം ഉപയോഗിച്ച് റെഡ്ഡി കുടുംബത്തിലെ മൂന്ന് പേര്‍ക്കും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശ്രീരാമലു ഇടം നേടികൊടുത്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ ശോഭാ കരന്തലജെയ്ക്ക് സീറ്റ് നിഷേധിച്ചുകൊണ്ടാണ് ശ്രീരാമലുവിന്‍റെ ഈ നീക്കങ്ങള്‍ എന്നത് ശ്രീരാമലുവിന്‍റെ പാര്‍ട്ടിയിലെ ശക്തിയും സ്വാധീനവുമെന്തെന്നതിന്‍റെ തെളിവായി വിലയിരുത്തപ്പെട്ടു.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

സിദ്ധരാമയ്യയ്ക്കെതിരെ ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് ഇറങ്ങയിയത് ശ്രീരാമലുവായിരുന്നു.വാല്മീകി-നായക് സമുദായക്കാരനാണ് ശ്രീരാമലു, ബദാമിയില്‍ വന്‍ സ്വാധീനമുള്ള സമുദായം. ഇതിനെല്ലാമപ്പുറം പരമ്പരാഗത ലിംഗായത്ത് വോട്ടും ശ്രീരാമലുവിനെ തുണയ്ക്കുമെന്ന് ബിജെപി കണക്ക് കൂട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് തൊട്ടുമുന്‍പ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നതോടെ സാഹചര്യം മാറി.

 ഖനി അഴിമതി

ഖനി അഴിമതി

ജനാര്‍ദ്ദന റെഡ്ഡിക്കെതിരായ ഖനി അഴിമതിക്കേസില്‍ അനപകൂല വിധി ലഭിക്കാന്‍ വേണ്ടി ശ്രീരാമലു കോഴ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ കോണ്‍ഗ്രസ് ആണ് പുറത്തുവിട്ടത്. 2010 ല്‍ റെഡ്ഡി സഹോദരന്‍മാരുടെ മൈനിംഗ് കമ്പനിക്കെതിരെ നിലവിലുണ്ടായിരുന്ന കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍റെ സഹോദരന്‍ ശ്രീനിജന് 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായാണ് വീഡിയോയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 പരാജയ കാരണം

പരാജയ കാരണം

കോഴത്തുക പറഞ്ഞുറപ്പിക്കുന്ന രംഗങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.ഇതു വരെ 100 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 60 കോടി രൂപ ഉടനെ വേണമെന്ന് ശ്രീനിജന്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇത് ശ്രീരാമലുവിന് കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ ശ്രീരാമലു കനത്ത പരാജയം രുചിച്ചു. ശ്രീരാമുലുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വീഡിയോയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത് പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

<strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്</strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

English summary
b sreeramalu karnataka key leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X