ബിഎസ്പിയല്ല,മുലായം സിങ് യാദവ് ആണ് ബിജെപിയുടെ ബി ടീം; എസ്പിക്കെതിരെ മായാവതി
ബിഎസ്പിയല്ല,മുലായം സിങ് യാദവിന്റെ സമാജ്വാദി പാർട്ടിയാണ് ബി ജെ പിയപടെ ബി ടീം എന്ന് മായാവതി. മുലായത്തിന്റെ പിന്തുണ ബി ജെ പിക്കാണ്. ഇതിന്റെ ഗുണം അദ്ദേഹത്തിന്റെ മകന് ലിച്ചിട്ടുണ്ടെന്നും മായാവതി കുറ്റപ്പെടുത്തി. ബിആര്‍ അംബേദ്കറുടെ പേര് നല്‍കിയ സ്ഥാപനങ്ങളുടെയെല്ലാം പേര് അഖിലേഷ് യാദവിന്റെ ഭരണകാലത്ത് മാറ്റിയെന്നും മായാവതി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

ബിഎസ്പിയല്ല, എസ്പി രക്ഷാധികാരി മുലായം സിംഗ് യാദവാണ് ബിജെപിക്കൊപ്പം പരസ്യമായി നിൽക്കുന്നത്. ബി ജെ പിയുടെ അനുഗ്രഹം അദ്ദേഹം മകന് നേടി കൊടുത്തു. മാത്രമല്ല ഇപ്പോൾ കുടുംബത്തിലെ മറ്റൊരു അംഗത്തെ ബി ജെ പിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു, ഹിന്ദിയിലുള്ള ട്വീറ്റിൽ മായാവതി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനോട് അടുത്ത് മുലായത്തിന്റെ മരുമകൾ അപർണ യാദവ് ബി ജെ പിയിൽ ചേർന്നിരുന്നു. ഇതിനെയാണ് മായാവതി വിമർശിച്ചത്.
ഉത്തര്‍പ്രദേശിലെ അംബേദ്കറൈറ്റുകള്‍ അഖിലേഷ് യാദവിനെ വെറുതെ വിടില്ല. തന്റെ ഭരണകാലത്ത് ബിആര്‍ അംബേദ്കറുടെ പേര് നല്‍കിയ സ്ഥാപനങ്ങളുടെയെല്ലാം പേര് അഖിലേഷ് യാദവ് മാറ്റി. അഖിലേഷ് യാദവിന്റേത് അപമാനകരവും ലജ്ജാകരവുമായ നടപടിയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ ബി എസ് പിയെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾക്ക് പിന്നാലെ ബി എസ് പി ബി ജെ പിയുടെ ബി ടീം ആണെന്ന തരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.ബിഎസ്പി അതിന്റെ പ്രാധാന്യം ഇപ്പോഴും നിലനിര്‍ത്തുവെന്നായിരുന്നു പ്രചരണത്തിനിടയിൽ ഷാ പറഞ്ഞത്. അവർക്ക് വോട്ട് തീർച്ചയായും ലഭിക്കും. എന്നാൽ അവർക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നായിരുന്നു ഷായുടെ വാക്കുകൾ.ഇതിന് നന്ദി അറിയിച്ച് മായാവതി പിന്നീട് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ടാണ് സത്യം അംഗീകരിച്ചതെന്നായിരുന്നു മായാവതി പ്രതികരിച്ചത്. ഇതോടെ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ മായാവതി ബി ജെ പിക്കൊപ്പം ചേരുമെന്ന തരത്തിൽ ഉൾപ്പെടെ പ്രചരണങ്ങൾ ഉണഅടായിരുന്നു.
1995, 1997,2002 എന്നീ വര്‍ഷങ്ങളില്‍ മായാവതി ഉത്തര്‍പ്രദേശില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ ഒരു സീറ്റില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്.
ശക്തമായ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങിയ യു പിയിൽ തുടക്കം മുതൽ തന്നെ ബി എസ് പി ചിത്രത്തിൽ ഇ്ല്ലായിരുന്നു.












Click it and Unblock the Notifications