കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസിലെ രസീലയുടെ കൊലപാതകം; പ്രതിക്ക് വേണ്ടി ഹാജരായത് ഗോവിന്ദച്ചാമിയുടെ വക്കീലായ ആളൂര്‍...

പ്രതി ബബന്‍ സൈകയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 4 ശനിയാഴ്ചയാണ് ആളൂര്‍ കോടതിയില്‍ ഹാജരായത്.

Google Oneindia Malayalam News

പൂണെ: ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ ബിഎ ആളൂര്‍. രസീല വധക്കേസിലെ പ്രതിയായ അസം സ്വദേശി ബബന്‍ സൈകയ്ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ബിഎ ആളൂര്‍ ശിവാജി നഗര്‍ ജൂനിയര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.

പ്രതി ബബന്‍ സൈകയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 4 ശനിയാഴ്ചയാണ് ആളൂര്‍ കോടതിയില്‍ ഹാജരായത്. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി നീട്ടി നല്‍കി.

raseelaraju

കഴിഞ്ഞയാഴ്ചയാണ് പൂണെ ഇന്‍ഫോസിസ് ക്യാംപസിലെ ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടത്.തുറിച്ചു നോക്കിയതിന് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ബബന്‍ സൈകയെ രസീല താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ചുറ്റി ബബന്‍ സൈക രസീലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

baaloor

നേരത്തെ, വിവാദമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂരിനെ ജനങ്ങളറിയുന്നത്. പിന്നീട് പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ആളൂരാണ് ഹാജരായത്.

English summary
Advocate BA Aloor Appeared in Court for accused of Pune infosys techie raseela murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X