കട്ടപ്പ വീണ്ടും ചതിച്ചു!!ഇത്തവണ രാജമൗലി കുടുങ്ങും!!ബാഹുബലി രണ്ടാംഭാഗം നിരോധിക്കും?
കതിക വിഭാഗക്കാരെ അപമാനിക്കുന്ന തരത്തില്‍ ചിത്രത്തില്‍ സംഭാഷണമുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. രാജമൗലിക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ അദ്ഭുത ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആദ്യ ഭാഗത്തിനു പിന്നാലെ രണ്ടാം ഭാഗവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്ക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായം തന്നെയാണ് ബാഹുബലി2ന്. എന്നാല്‍ ചില വിവാദങ്ങള്‍ ചിത്രത്തിന്റെ ശോഭ കെടുത്തുകയാണ്.
ആന്ധ്രയിലെ കതിക സമൂഹത്തെ അപമാനിക്കുന്ന തരത്തിലുളള സംഭാഷണങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ഈ വിഭാഗക്കാര്‍ രാജമൗലിക്കെതിരെ പോലീസില്‍ പാരാതി നല്കിയിരിക്കുന്നതാണ് പുതിയ വിവാദം. തമിഴ് താരം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപത്രം സമുദായത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് രാജമൗലിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

കേസെടുക്കണം
കതിക വിഭാഗക്കാരെ അപമാനിക്കുന്ന തരത്തില്‍ ചിത്രത്തില്‍ സംഭാഷണമുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. രാജമൗലിക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പോലീസിലും സെന്‍സര്‍ ബോര്‍ഡിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

മോശമായി ചിത്രികരിക്കുന്നു
തമിഴ്താരം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണം കതിക വിഭാഗത്തെ അവഹേളിക്കുന്നതായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ വിഭാഗത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ച് കാണിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മനുഷ്യത്വമില്ലാത്തവര്‍
മാംസം വിറ്റ് ജീവിക്കുന്നവരാണ് കതിക വിഭാഗക്കാര്‍. സമൂഹത്തിലുള്ളവര്‍ക്ക് നല്ല ഇറച്ചി ലഭിക്കുന്നതിന് ആട്, കോഴി എന്നിവയെ കൊന്ന് അവയുടെ ഇറച്ചി വില്‍ക്കുകയാണ്. ഇതാണ് കതിക വിഭാഗത്തിന്റെ ജീവിത മാര്‍ഗം. എന്നാല്‍ ബാഹുബലി 2ലൂടെ കതിക വിഭാഗത്തെ സമൂഹ്യ വിരുദ്ധരും മനുഷ്യത്വമില്ലാത്തവരും ദുഷ്ടന്മാരുമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ആരോപണം.

പരിഹാസം
കതിക വിഭാഗക്കാരെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നത് കാരണം ഏറെ പ്രശ്നങ്ങള്‍ അനുങവിക്കേണ്ടി വരുന്നത് ഈ വിഭാഗത്തിലെ കുട്ടികള്‍ക്കാണെന്നാണ് പരാതിയില്‍ പറയുന്നത്. മറ്റുവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ വിഭാഗത്തിലം കുട്ടികളെ പരിഹസിക്കുന്നുവെന്നും ഇത് കുട്ടികളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

സംഭാഷണം നീക്കം ചെയ്യണം
ബാഹുബലി 2 സംവിധായകന് എസ്എസ് രാജമൗലിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ കതിക വിഭാഗത്തെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇതിനായി സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിരിക്കുകയാണ്.
പഴയ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി ഉയര്‍ന്നതിനു പിന്നാലെ ജാതിയെ കുറിച്ച് 2012ല്‍ രാജമൗലി ട്വിറ്ററില്‍ കുറിച്ചത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

കട്ടപ്പയുടെ പണി
ബാഹുബലി ചിത്രം ആദ്യമായിട്ടല്ല വിവാദത്തില്‍പ്പെടുന്നത്. നേരത്തെ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. കാവേരി പ്രശ്നത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് മാപ്പ് പറയാതെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സത്യരാജ് മാപ്പ് പറഞ്ഞു.

കളക്ഷന്‍ റെക്കോര്‍ഡ്
ലോകത്താകമാനം പ്രദര്‍ശിപ്പിച്ചതിലൂടെ 500 കോടി രൂപയാണ് ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡായി സ്വന്തമാക്കിയത്. ആമിര്‍ഖാന്റെ ദംഗല്‍, സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളെയാണ് ബാഹുബലി 2 പിന്നിലാക്കിയത്. ഇന്ത്യയില്‍ മാത്രമായി 121 കോടയാണ് ചിത്രം സ്വന്തമാക്കിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications