പ്രണയം നടിച്ച് വിവാഹമോചിതയെ പീഡിപ്പിച്ചത് ഏഴ് വര്‍ഷം.. ബാഹുബലി താരം അറസ്റ്റില്‍!
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി. ഇപ്പോഴും ബാഹുബലിയുടെ ഓളം അടങ്ങിയിട്ടുമില്ല. ബാഹുബലി എന്ന ചിത്രത്തിന്റെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് അത്ര നല്ല വിഷയവുമായി ബന്ധപ്പെട്ടല്ല.
ബാഹുബലി ഒന്നാം ഭാഗത്തിലെ പ്രമുഖ താരവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് സിനിമയുടെ പേര് തന്നെ കെടുത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ പുറത്ത് ബാഹുബലിയിലെ പ്രമുഖ താരം ഹൈദരാബാദില്‍ അറസ്റ്റിലായിരിക്കുകയാണ്.

സിനിമയിലെ ചൂഷണം
ബോളിവുഡെന്നോ ഹോളിവുഡെന്നോ മോളിവുഡെന്നോ വ്യത്യാസമില്ലിതെയാണ് പീഡനവാര്‍ത്തകള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ പ്രമുഖ നടിയെ ക്വട്ടേഷന്‍ നല്കി ആക്രമിച്ച വാര്‍ത്ത ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയതാണ്. സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി നടിമാരെ നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും ഉള്‍പ്പെടെ ഉള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നു കഴിഞ്ഞു.

ബാഹുബലി നടൻ അറസ്റ്റിൽ
ഏറ്റവും ഒടുവിലായി തെലുങ്ക് സിനിമയെ ആണ് പീഡന ആരോപണം പിടിച്ച് കുലുക്കിയിരിക്കുന്നത്. അതും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ അഭിനേതാവിന് എതിരെയാണ് പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാഹുബലി ഒന്നാം ഭാഗത്തില്‍ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി അഭിനയിച്ച നടന് വെങ്കട പ്രസാദ് ആണ് അറസ്റ്റിലായിരിക്കുന്നത്.

പ്രണയം നടിച്ച് പീഡനം
ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് മള്‍ടിപ്ലക്സിന്റെ മാനേജര്‍ കൂടിയാണ് വെങ്കട് പ്രസാദ്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രസാദ് തന്നെ പീഡിപ്പിക്കുന്നുവെന്ന മുപ്പത്തിമൂന്ന്കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് ജൂബിലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി ഏഴ് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്.

പ്രസാദ് ഭീഷണിപ്പെടുത്തിയെന്ന്
പ്രസാദ് ഐമാക്സ് മള്ടിപ്ലക്സിലെ ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്ന യുവതി. പ്രസാദ് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇടക്കാലത്ത് യുവതിക്ക് സംശയം തോന്നിയിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് പ്രസാദ് സമ്മതിച്ചില്ല. മാത്രമല്ല വിവാഹക്കാര്യം പറഞ്ഞപ്പോള്‍ പ്രസാദ് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതി വിവാഹ മോചിത
പരാതിക്കാരിയായ യുവതി വിവാഹ മോചിതയാണ്. പത്ത് വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി ഭര്‍ത്താവില്‍ നിന്നും അകന്നായിരുന്നു ജീവിച്ചിരുന്നത്. ഇക്കാലത്ത് പ്രസാദ് യുവതിയുമായി അടുത്തു. വിവാഹം ചെയ്യാം എന്ന് വാക്ക് നല്കി പല തവണ യുവതിയെ പ്രസാദ് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഒരു വര്‍ഷം മുന്‍പ് യുവതി നിയമപരമായി വിവാഹ മോചനം നേടിയിരുന്നു.

കൊല്ലുമെന്ന് ഭീഷണി
പ്രസാദ് തന്നെ രണ്ട് വട്ടം ഗര്‍ഭിണിയാക്കിയെന്നും യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ രണ്ട് തവണയും നിര്‍ബന്ധിച്ച് അബോര്ഷന് ചെയ്യിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. തന്നെ ഒഴിവാക്കിയ ശേഷം പ്രസാദ് മറ്റൊരു യുവതിയുമായി ബന്ധത്തിലാണെന്നും ഇവര്‍ ആരോപിക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications