കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രയില്ല, കെജ്രിയുമില്ല.. ഇനി 'മോദിവാള്‍'; ദില്ലിയെ ത്രസിപ്പിച്ച് ബാഹുബലിയും ബജ്‌റംഗി ഭായിജാനും

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന എഎപി നേടിയ മൂന്നാം വിജയം സമീപകാല രാഷ്ട്രീയത്തില്‍ തുല്യതയില്ലാത്തതാണ്. തുടര്‍ച്ചയായി മൂന്നാം തവണയും ദില്ലിയിലെ ജനങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് ചില മാധ്യമങ്ങളുടെ തലക്കെട്ട്.

വോട്ടെണ്ണല്‍ ദിനത്തില്‍ മുന്നിട്ടുനില്‍ക്കുന്നു... ലീഡ് ചെയ്യുന്നു... തുടങ്ങി പതിവ് വാചകങ്ങളില്‍ തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും തലക്കെട്ടുകളില്‍ വരുത്തിയ മാറ്റം ശ്രദ്ധേയമായിരുന്നു. എഎപി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടന്നതോടെ ചര്‍ച്ചയ്ക്ക് എത്തിയ ബിജെപി നേതാക്കള്‍ വാര്‍ത്താ അവതാരകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ത്തു. ചാനലുകളിലെ രസകരമായ മാറ്റങ്ങള്‍ ഇങ്ങനെ...

ഇടംനേടിയ വിഷയങ്ങള്‍

ഇടംനേടിയ വിഷയങ്ങള്‍

രാവിലെ എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ തുടര്‍ച്ചയായ വോട്ടെണ്ണല്‍ വിവരങ്ങളും ചര്‍ച്ചകളുമായിരുന്നു ചാനലുകളില്‍. മുഖ്യമന്ത്രി കെജ്രിവാളിന്റെ രാഷ്ട്രീയ നീക്കങ്ങള്‍, ബിജെപിക്ക് അടിപതറിയത് എവിടെ, കോണ്‍ഗ്രസിനെ ജനം കൈയ്യൊഴിഞ്ഞു തുടങ്ങിയ ചര്‍ച്ചകളാണ് വോട്ടെണ്ണല്‍ വേളയില്‍ ഇടംനേടിയത്.

അധികം വൈകാതെ ചൂടേറി

അധികം വൈകാതെ ചൂടേറി

എന്നാല്‍ അധികം വൈകാതെ ചാനല്‍ ചര്‍ച്ചകള്‍ക്ക് ചൂടേറി. ബിജെപി ചില മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടത്തുന്നുവെന്ന പ്രതീതി വന്നു. എഎപിയുടെ സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടപ്പെടുമോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ എഎപി കോട്ടകളില്‍ 95 ശതമാനവും അവര്‍ക്കൊപ്പം തന്നെ നിന്നു.

ബാബുബലിയും ബജ്‌റംഗി ഭായിജാനും

ബാബുബലിയും ബജ്‌റംഗി ഭായിജാനും

കെജ്രിവാള്‍ തന്നെയാണ് ടിവി ചാനകളില്‍ നിറഞ്ഞുനിന്നത്. ബാബുബലി എന്നാണ് ആജ്തക്ക് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എബിപി ന്യൂസ് ആകട്ടെ ബജ്‌റംഗി ഭായിജാനും എന്ന് വിളിച്ചു. ചോട്ടാ മോദി എന്ന് വിളിച്ച ചാനലുകള്‍ നിരവധി. മോദിയെയും കെജ്രിവാളിനെയും ചേര്‍ത്ത് മോദിവാള്‍ എന്നാണ് ടൈംസ് നൗ വിശേഷിപ്പിച്ചത്.

മോദിവാള്‍ രസകരം

മോദിവാള്‍ രസകരം

മോദി പ്രഭാവം ബിജെപിക്ക് ഒട്ടും ഗുണം ചെയ്തില്ലെന്ന് ദില്ലി ഫലം വ്യക്തമാക്കുന്നു. എന്നാല്‍ കെജ്രിവാള്‍ പ്രഭാവം പ്രതിഫലിക്കുകയും ചെയ്തു. ഇതോടെയാണ് മോദിവാള്‍ എന്ന പ്രയോഗം ചാനലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

പിന്നീട് സംഭവിച്ച മാറ്റം

പിന്നീട് സംഭവിച്ച മാറ്റം

രാവിലെ ഒമ്പതു മണിക്ക് എഎപി ലീഡ് ചെയ്യുന്നുവെന്നാണ് മിക്ക ദേശീയ ചാനലുകളും വാര്‍ത്ത നല്‍കിയത്. എഎപി പടയോട്ടം തുടങ്ങിയെന്ന് മിറര്‍ നൗ തലക്കെട്ടിട്ടു. ധ്രുവീകരണം തള്ളി ദില്ലിക്കാര്‍ എന്ന തലകെട്ടുമായി ആദ്യമെത്തിയത് റിപബ്ലിക്ക് ടിവിയാണ്.

പുതിയ രാഷ്ട്രീയ പിറവി

പുതിയ രാഷ്ട്രീയ പിറവി

ഉച്ചയോടെ ചാനലുകള്‍ തങ്ങളുടെ തലക്കെട്ടില്‍ വീണ്ടും മാറ്റംവരുത്തി. ചരിത്ര വിജയം എന്നാണ് ആജ്തക്ക് വിളിച്ചത്. ഗംഭീര വിജയം എന്ന് എന്‍ഡിടിവി വിശേഷിപ്പിച്ചു. ഈ വേളയില്‍ അതിഗംഭീര വിജയം എന്നാണ് ടൈംസ് നൗ എഎപി മുന്നേറ്റത്തെ വിളിച്ചത്. പുതിയ രാഷ്ട്രീയ പിറവി എന്ന് സിഎന്‍എന്‍ ന്യൂസ് 18 വിശേഷിപ്പിച്ചു.

ബിജെപി പ്രതിനിധികള്‍ വിയര്‍ത്തു

ബിജെപി പ്രതിനിധികള്‍ വിയര്‍ത്തു

ചര്‍ച്ചകളില്‍ ബിജെപി പ്രതിനിധികള്‍ വിയര്‍ക്കുന്നതാണ് കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചില്ല, രണ്ടക്കം പോലും എത്തിയില്ല തുടങ്ങിയ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ ബിജെപി നേതാക്കള്‍ ചര്‍ച്ച വഴിതിരിച്ചുവിടാനും ശ്രമിച്ചു. ബിജെപി വക്താവ് സുധാന്‍ശു ത്രിവേദി ഉള്‍പ്പെടെയുള്ളവര്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്നില്ലേ എന്ന മറുചോദ്യം മാത്രമാണ് ആവര്‍ത്തിച്ചത്.

മോദിയെ ലക്ഷ്യമിടാതെ

മോദിയെ ലക്ഷ്യമിടാതെ

മോദിയെ ലക്ഷ്യമിടാതെ കെജ്രിവാള്‍ നടത്തിയ പ്രചാരണമാണ് ഇന്ത്യ ടുഡെയില്‍ ആങ്കര്‍ രാജ്ദീപ് സര്‍ദേശായ് എടുത്തുകാണിച്ചത്. എന്തുപറ്റി ബിജെപിക്ക് എന്ന സര്‍ദേശായിയുടെ ചോദ്യം ബിജെപി വക്താവ് സാംബിത് പത്രയോടായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും ബിജെപി ആത്മപരിശോധന നടത്തുമെന്നും മറുപടി നല്‍കി അദ്ദേഹം.

പത്രങ്ങളിലെ തലക്കെട്ടുകള്‍

പത്രങ്ങളിലെ തലക്കെട്ടുകള്‍

എഎപിയുടെ വിജയ വാര്‍ത്തയ്ക്ക് ദില്ലിയിലെ ബുള്ളറ്റ് പ്രൂഫ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ തലക്കെട്ട് നല്‍കിയത്. എപ്പോഴും തലക്കെട്ടുകളില്‍ ശ്രദ്ധേയമായ ഇടം നേടാറുള്ള ദി ടെലഗ്രാഫ് 'കറണ്ട്ജ്രിവാള്‍' എന്ന് നല്‍കി. ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ഷോക്കടിക്കുന്ന വിധം നിങ്ങള്‍ വോട്ട് ചെയ്യണമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനുള്ള പരിഹാസം കൂടിയായിരുന്നു ഈ തലകെട്ട്. ഡെല്‍ഹിവേഡ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയത്.

 സുപ്രധാന മണ്ഡലങ്ങളില്‍ ആര്

സുപ്രധാന മണ്ഡലങ്ങളില്‍ ആര്

വോട്ടെണ്ണലിന്റെ തുടക്കം മുതലേ എഎപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. അധികം വൈകാതെ എഎപി കേവല ഭൂരിപക്ഷം നേടാനുള്ള ലീഡ് നില എത്തി. എന്നാല്‍ സുപ്രധാന മണ്ഡലങ്ങളില്‍ ആര് എന്ന ചോദ്യം അവസാന നിമിഷങ്ങളില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്കിടയാക്കി.

Recommended Video

cmsvideo
5 reasons why BJP Lost Delhi Election To AAP | Oneindia Malayalam
ഒടുവിലെ കണക്ക് ഇങ്ങനെ

ഒടുവിലെ കണക്ക് ഇങ്ങനെ

ഉപമുഖ്യമന്ത്രി മനീസ് സിസോദിയക്ക് ബിജെപി സ്ഥാനാര്‍ഥി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം സിസോദിയക്ക് തന്നെയായിരുന്നു. സിഎഎ വിരുദ്ധ സമരങ്ങളുടെ കേന്ദ്രമായ ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ ബിജെപി മുന്നിട്ടുനിന്നതും പിന്നീട് എഎപി കുതിച്ചുകയറിയതും ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ എഎപിയുടെ തേരോട്ടം 62ല്‍ നിന്നു. ബിജെപിയുടേത് എട്ടിലും.

ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്

English summary
‘Baahubali’, ‘Bajrangi Bhaijaan’ ‘Modiwal’— Arvind Kejriwal is news channels darling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X