ബാഹുബലി സൂപ്പര്‍ ഹീറോ പ്രഭാസിന്റെ സഹോദരന്‍ ജയിലില്‍
ഹൈദരാബാദ്: ബാബുബലി ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ സഹോദരന്‍ പ്രഭോഷിന് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
43 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് കോടതി വിധി. 80 ലക്ഷം രൂപ രണ്ട് മാസത്തിനുള്ളില്‍ അടയ്ക്കുന്നതിനും കോടതി ഉത്തരവിട്ടു. സെക്കന്തരാബാദ് സ്വദേശിയായ ബിസിനസ്സുക്കാരന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്.

ബിസിനസ്സുക്കാരന് പ്രഭോഷ് നല്‍കിയത് 43 ലക്ഷത്തിന്റെ ചെക്കായിരുന്നു. ബാങ്കില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായികുന്നു. കോടതി ഉത്തരവ് വന്ന് രണ്ട് മാസത്തിനകം 80 ലക്ഷം രൂപയാണ് പ്രഭോഷ് ബിസിനസ്സുകാരന് തിരിച്ച് നല്‍കേണ്ടത്.












Click it and Unblock the Notifications