Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഹുബലി കാണാന്‍ അവധി വേണമെന്ന് വിദ്യാര്‍ഥികളുടെ കത്ത് വൈറലായി

ഹൈദരാബാദ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞ് നിര്‍മിച്ച ചിത്രമെന്ന ഖ്യാതിയുമായി റിലീസ് ചെയ്ത ബാഹുബലിക്ക് തീയേറ്ററുകളില്‍ വന്‍ സ്വീകരണം. വിദ്യാര്‍ഥികളും മുതിര്‍ന്നവരും എന്നുവേണ്ട സിനിമകാണാന്‍ എത്ര പണം കൊടുത്തും ടിക്കറ്റ് കരസ്ഥമാക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇതിനിടയില്‍ സിനിമയുടെ റിലീസിങ് ദിവസം അവധി തരണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികളും തൊഴിലാളികളും എഴുതി എഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ ആരാധകര്‍ ആണിവര്‍. തെലങ്കാനയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനാണ് കത്തു നല്‍കിയത്. ചിത്രത്തിന്റെ റിലീസിങ് ദിവസം തന്നെ കോളേജിന് അവധി തരണമെന്ന് വിദ്യാര്‍ഥികള്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. പ്രിന്‍സിപ്പലിന് ടിക്കറ്റ് സൗജന്യമായി നല്‍കാമെന്നും വിദ്യാര്‍ഥികളുടെ വാഗ്ദാനമുണ്ട്.

karan-johar-baahubali-teaser-out

റിലീസിങ് ദിനം അവധിയാണെന്ന് കാട്ടി കമ്പനി സിഇഒയ്ക്ക് ഒരുസംഘം തൊഴിലാളികള്‍ നല്‍കി കത്തും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. രാജ്യമെമ്പാടും റിലീസ് ചെയ്ത സിനിമ കാണാന്‍ മിക്ക തീയേറ്ററുകളിലും തിക്കും തിരക്കും അനുഭവപ്പെട്ടു. കിലോമീറ്ററുകള്‍ ദൂരത്താണ് ചില തീയേറ്ററുകളിലെ ക്യൂ നീണ്ടു നിന്നത്.

ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പിറത്തിറങ്ങിയിരിക്കുന്നത്. എസ് എസ് രാജമൗലിയാണ് സംവിധാനം. ഹൈദരാബാദിലെ പ്രസാദ് ഇമാക്‌സ് മള്‍ട്ടിപ്ലക്‌സില്‍ മാത്രം 30 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പല തീയേറ്ററുകള്‍ക്കു മുന്‍പിലും സംഘര്‍ഷം ഉടലെടുത്തു. വന്‍ പോലീസ് സന്നാഹം മിക്കയിടങ്ങളിലും ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+