നടന് പ്രഭാസിന്റെ വീട് സര്‍ക്കാര്‍ പൊളിക്കും; നടന് കോടികള്‍ നഷ്ടം, പ്രതികരിക്കാതെ പ്രഭാസും കുടുംബവും
ഹൈദരാബാദ്: നടന് പ്രഭാസിനെ അറിയാത്ത മലയാളികളുണ്ടാകില്ല. ബാഹുബലി എന്ന ചിത്രത്തിലൂടെ ലോക കീര്‍ത്തി നേടിയ തെലുങ്ക് നടനാണ് ഇദ്ദേഹം. ഇപ്പോള്‍ അടുത്ത ബിഗ് ബജറ്റ് ചിത്രം സഹോയുടെ തിരക്കിലാണ് പ്രഭാസ്. സുജീത്ത് സംവിധാനം ചെയ്യുന്ന സഹോയില്‍ ശ്രദ്ധ കപൂര്‍ ആണ് നായിക. ഈ ചിത്രവും വന്‍ വിജയമാകുമെന്നാണ് പ്രചാരണം.
എന്നാല്‍ പ്രഭാസിന് സങ്കടമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്റെ ഹൈദരാബാദിലുള്ള കോടികള്‍ വിലമതിക്കുന്ന വീട് സര്‍ക്കാര്‍ പൊളിക്കാന്‍ പോകുന്നു. ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വാര്‍ത്തകള്‍ പ്രചരിച്ചിട്ടും പ്രഭാസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിവരങ്ങള്‍ ഇങ്ങനെ....

കോടികളുടെ വീട്
ഹൈദരാബാദിലെ റായദുര്‍ഗം പ്രദേശത്ത് പ്രഭാസിന് ഗസ്റ്റ് ഹൗസുണ്ട്. കോടികള്‍ ചെലവിട്ട് നിര്‍മിച്ചതാണ് ഈ വീട്. ഈ മാസം 17ന് റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. വീട് പൊളിച്ചുനീക്കുമെന്ന് നോട്ടീസ് പതിക്കുകയും ചെയ്തു. അടഞ്ഞിരുന്ന വീടിന്റെ വാതിലില്‍ സീല്‍ പതിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

സര്‍ക്കാര്‍ ഭൂമി കൈയ്യേറി
സര്‍ക്കാര്‍ ഭൂമിയിലാണ് വീട് നില്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രഭാസിന്റെ വീട് മാത്രമല്ല, പ്രദേശത്തെ ഒട്ടേറെ വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണത്രെ. ഈ വിഷയം സുപ്രീംകോടതി വരെ എത്തിയിരുന്നു. പ്രദേശത്തെ 84 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിഷയം സുപ്രീംകോടതിയില്‍
സ്വകാര്യ വ്യക്തികള്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്തു. മൂന്ന് മാസം മുമ്പ് സുപ്രീംകോടതി കേസില്‍ വിധി പറഞ്ഞു. ഭൂമി സര്‍ക്കാരിന്റേതാണ്. എല്ലാ താമസക്കാരും ഒഴിഞ്ഞു പോണം. ഒഴിപ്പിക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു വിധി. തൊട്ടുപിന്നാലെ ഉദ്യോഗസ്ഥര്‍ നടപടികളും ആരംഭിച്ചു.

പൊളിക്കാന്‍ വൈകിയത്...
പ്രദേശത്തെ പല വീടുകള്‍ക്കും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പല വീടുകളും പൊളിക്കാനും തുടങ്ങി. അതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. ഇതോടെ നടപടികള്‍ മന്ദഗതിയിലായി. തിരഞ്ഞെടുപ്പ് ഫലം വന്നു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് നടപടികള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

പ്രതികരിക്കാതെ നടന്
സഹോയുടെ സെറ്റിലാണ് പ്രഭാസ്. അദ്ദേഹമോ കുടുംബാംഗങ്ങളോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഗേറ്റില്‍ നോട്ടീസ് പതിച്ചാണ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയത്. വൈകാതെ പൊളിക്കാന്‍ തുടങ്ങുമെന്നാണ് അറിയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications