Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ-3 യുമായി 'ബാഹുബലി' കുതിക്കും; ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്

ബാംഗ്ലൂർ: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഐ എസ് ആർ ഒ. 14 ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുൻപുള്ള അന്തിമ പരിശോനകൾ നാളെ പൂർത്തിയാക്കും. ചന്ദ്രയാന്‍ പേടകത്തെയും റോക്കറ്റിനെയും കൂട്ടിചേര്‍ക്കുന്ന ജോലി പൂര്‍ത്തിയാക്കിയതായി ഐ എസ് ആർ ഒ അറിയിച്ചു.

ജി എസ് എൽ വി-എം കെ3 അല്ലെങ്കിൽ എൽ വി എം-3 (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് എൽ വി എം-3. ഐ എസ്‌ ആർ ഒയുടെ 'ബാഹുബലി റോക്കറ്റ്' എന്നാണ് ജി എസ്‌ എൽ വി മാർക്ക്‌ -3 അറിയപ്പെടുന്നത്. 43.5 മീറ്റർ ഉയരവും 650 ടണ്ണുമാണ്‌ ഇതിന്റെ ഭാരം. അഞ്ച് മീറ്റര്‍ വ്യാസവും ഇതിനുണ്ട്. എട്ട് ടണ്‍ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ഇതിന് കഴിയും. ഇതിൽ ഖര-ഇന്ധന ബൂസ്റ്ററുകളും ഒരു ലിക്വിഡ്-ഇന്ധന കോർ സ്റ്റേജും റോക്കറ്റിൽ അടങ്ങിയിട്ടുണ്ട്.

lv3-168

രണ്ട് സോളിഡ് സ്ട്രാപ്പ്-ഓൺ മോട്ടോറുകൾ (S200), ഒരു ലിക്വിഡ് കോർ സ്റ്റേജ് (L110), 28 ടൺ പ്രൊപ്പല്ലന്റ് ലോഡിംഗ് ഉള്ള ഉയർന്ന ത്രസ്റ്റ് ക്രയോജനിക് അപ്പർ സ്റ്റേജ് (C25) എന്നിവയാണ് റോക്കറ്റിന് കരുത്ത് പകരുന്നത്. ജിസാറ്റ്-19 കമ്മ്യൂണിക്കേഷൻ ഉപഗ്രഹം, ആസ്ട്രോസാറ്റ് ജ്യോതിശാസ്ത്ര ഉപഗ്രഹം, ചന്ദ്രയാൻ-2 എന്നിവ ഉൾപ്പെടെ നിരവധി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ എൽ വി എം-3 മുമ്പ് ഉപയോഗിച്ചിരുന്നു. 2024 അവസാവത്തോടെ ലക്ഷ്യമിടുന്ന മനുഷ്യനെ വഹിച്ച് കൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും എൽ വി എം 3 റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക.

4000 കിലോഗ്രാം വരെ ഭാരമുള്ള ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ ഇന്ത്യയ്ക്ക് പൂർണ സ്വാശ്രയത്വം നൽകുന്നതാണ് എൽ വി എം-3 റോക്കറ്റ്. ജി എസ് എൽ വി മാർക്ക് 3 എന്ന പേരിലായിരുന്നു നേരത്തെ എൽ വി എം- അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് എൽ വി എം-3 എന്ന് പുനഃർനാമകരണം ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+