ഭക്തകളില്‍ നിന്നും സ്വര്‍ണം തട്ടിയ ദിവ്യന്‍ അകത്ത്

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ താന്‍ ഭീകരവിരുദ്ധ സേനയുടെ ആളാണ് എന്ന് പറഞ്ഞാണേ്രത ദിവ്യന്‍ നേരിട്ടത്. ഭിവാണ്ടി കേന്ദ്രമാക്കിയാണ് ഇയാള്‍ താമസിക്കുന്നതെങ്കിലും നഗരത്തില്‍ മുഴുവന്‍ ഇയാള്‍ തട്ടിപ്പുപരിപാടികള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
തന്റെ പക്കല്‍ നിന്നും സ്വര്‍ണം തട്ടിയെടുത്തു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
സ്വകാര്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെയാണ് ബാബ ലക്ഷ്യം വെച്ചിരുന്നത്രെ. സ്വര്‍ണമാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഇയാളുടെ പരിപാടി. തുണിയില്‍ പൊതിഞ്ഞ് പലരുടെ പക്കല്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണം തട്ടിയിട്ടുണ്ടത്രെ.
പരാതിക്കാരിയായ സ്ത്രീയില്‍ നിന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. ബാബയെപ്പോലെ വേഷം കെട്ടിയാണ് ഇയാള്‍ തന്റെ തട്ടിപ്പ് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത് എന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ശാന്തിലാല്‍ പറഞ്ഞു.


Click it and Unblock the Notifications